web analytics

ജീപ്പ് മറിഞ്ഞത് നൂറ് അടി താഴ്ചയിലേക്ക്; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം; മരിച്ചത് ഒളിംപ്യൻ ബിനാമോളുടെ സഹോദരിയും ഭർത്താവും ബന്ധുവും 

തൊടുപുഴ ∙ ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് ദാരുണാന്ത്യം. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. 

നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരൻ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് വാഹനം ഓടിച്ചിരുന്നു എബ്രഹാം. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്.

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം നടന്നത്. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും റീനയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം നടന്നത്. പന്നിയാർകുട്ടി പള്ളിക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിനു വീതി കുറഞ്ഞ പ്രദേശവുമാണ്. 

പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും യാത്രാമധ്യേ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ പുലർച്ചെയോടെയാണ് എബ്രഹാം മരിച്ചത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img