web analytics

ഇടുക്കിയിൽ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി കുരുന്നുകൾ

തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്കൂളിലെ കുട്ടികൾ. വർഷങ്ങളായി സൂക്ഷിച്ചിരുന്ന സമ്പാദ്യ കുടുക്കകൾ പൊട്ടിച്ചും ജന്മദിനാഘോഷത്തിനുള്ള പോക്കറ്റ് മണിയും ചേർത്ത് ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റി പതിനാല് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് കൈമാറിയത്. In Idukki, the children handed over their savings to the Chief Minister’s Relief Fund

പ്രധാന അധ്യാപികയ്ക്കും പിടിഎ ഭാരവാഹികൾക്കുമൊപ്പം കളക്ട്രേറ്റിലെത്തിയ കുട്ടികൾ ജില്ലകളക്ടർ വി വിഘ്നേശ്വരിയെ തുക ഏൽപ്പിച്ചു. കരുണയുടേയും സഹാനുഭൂതിയുടെ ഉത്തമ മാതൃകയാണ് കുട്ടികളുടേതെന്ന് കളക്ടർ പറഞ്ഞു. ഇത്തരമൊരു കാര്യത്തിന് കുട്ടികൾക്കൊപ്പം നിന്ന സ്കൂൾ അധികൃതരേയും കളക്ടർ അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്ന് സ്കൂൾ തീരുമാനിച്ചപ്പോൾ തന്നെ രണ്ടുമൂന്നു വർഷങ്ങളായി തങ്ങൾ സൂക്ഷിക്കുന്ന കുടുക്കകളുമായി സ്കൂളിലെത്തിയ കുട്ടികൾ നിരവധിയാണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

ജന്മദിനാഘോഷം നടത്താൻ വേണ്ടി വച്ചിരുന്ന പണം നൽകിയ കുട്ടികൾ, സൈക്കിൾ മേടിക്കാൻ വച്ചിരുന്ന പണം നൽകിയ കുട്ടികൾ തുടങ്ങി ഒരോ വീട്ടിൽ നിന്നും രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രത്യേകം സഹായങ്ങൾ ഉണ്ടായി.അതോടൊപ്പം പിടിഎ എസ്എംസി അംഗങ്ങൾ അവരുടെ സഹായങ്ങളും എത്തിച്ചു.

സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ സമാഹരണം നടത്തി ലഭിച്ച തുക പോലീസ് ഉദ്യോഗസ്ഥർ വഴി സ്കൂളിന് കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img