web analytics

ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു; അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ല; അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് സാബു ജേക്കബ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ചാലക്കുടിയിൽ ചാർലി പോൾ; എറണാകുളത്ത് ആന്റണി ജൂഡി

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് ട്വൻറി 20 പാർട്ടി നേതാവ് സാബു ജേക്കബ്. അതിന് ഉതകുന്ന ആറ്റം ബോംബ് തൻറെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി. ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വൻറി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിൻറെ വെല്ലുവിളി. പല കേസുകളിൽ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് – സിപിഐഎം നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, വിഡി സതീശൻ എന്നിവർ 5 സീറ്റുകൾ ഓഫർ ചെയ്തിരുന്നു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ചു തവണ വീട്ടിൽ വന്ന് ചർച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവർ പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു.

പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു പറഞ്ഞു. ബി ജെ പി ബന്ധത്തിൻറെ കാര്യത്തിൽ വ്യക്തമായി ഒന്നും സാബു ജേക്കബ് പറഞ്ഞില്ല.

ട്വൻറ്റി20 പാർട്ടി ലോക്‌സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയിൽ ചാർലി പോൾ. എറണാകുളത്ത് ആന്റണി ജൂഡി

ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി മത്സരിക്കും. ഞായറാഴ്ച്ച കിഴക്കമ്പലത്തുനടന്ന മഹാസംഗമത്തിലാണ് പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാർത്ഥികൾ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളരഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

ഇതുവരെ നമ്മൾ തിരഞ്ഞെടുത്തുവിട്ട എം.പി.മാർ ഹൈമാസ്‌റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ഉത്ഘാടന പരിപാടികൾ നടത്തുന്നതിനുമപ്പുറത്തു ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികളെ ജയിപ്പിച്ചാൽ ഒരു എം.പി. എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും ഒരു എം.പി.ക്ക് മണ്ഡലത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി.

ട്വന്റി20 പാർട്ടിസ്ഥാനാർത്ഥികൾ വിജയിച്ചാൽ കൊച്ചിനഗരത്തെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റും. അവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തുനിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും ട്വന്റി20 പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു.

സ്ഥാനാർത്ഥികൾ

ചാലക്കുടി – അഡ്വ. ചാർലി പോൾ


സ്വദേശം: മലയാറ്റൂർ-നീലീശ്വരം, അങ്കമാലി
വയസ്സ്: 60
വിദ്യാഭ്യാസം: എം.എ.,എൽ.എൽ.ബി.
തൊഴിൽ: അഭിഭാഷകൻ, വാഗ്മി, ട്രെയ്നർ
– കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984)
– മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് (2021-)
– എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി (2004, 2006)
35 വർഷത്തിനുള്ളിൽ 10-ലക്ഷത്തോളം ആളുകളെ വിവിധമേഖലകളിൽ പരിശീലിപ്പിച്ചിട്ടുണ്ട്.
പത്തിലേറെ പുസ്തകങ്ങൾ രചിച്ചു.

എറണാകുളം – അഡ്വ. ആന്റണി ജൂഡി


സ്വദേശം: തേവര, എറണാകുളം
വയസ്സ്: 28
വിദ്യാഭ്യാസം: എൽ.എൽ.ബി., എൽ.എൽ.എം.
തൊഴിൽ: അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ
– ഐസിവൈഎം ദേശീയ പ്രസിഡണ്ട് (2022 – 24)
– ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി (2020 – 22)
2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തു.
2023-ൽ പോർട്ടുഗലിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ...

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി’യെ തേടി നെറ്റിസൺസ്

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി'യെ തേടി...

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം കോയമ്പത്തൂർ: നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ...

Other news

ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം; ‘കാലുകളിലും തുടകളിലും പലതവണ സ്പർശിച്ചു, നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല’

ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം ബെംഗളൂരു നഗരത്തിൽ നടന്ന ഒരു ബൈക്ക്...

ട്രെയിൻ യാത്രയിലെ പ്രശ്‌നങ്ങൾ ഇനി വാട്സ്ആപ്പിൽ തന്നെ പൊലീസിനെ അറിയിക്കാം

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന അനിഷ്ട സംഭവങ്ങൾ ഇനി ഫോൺ കോൾ...

ചാറ്റ് ജിപിടി ആളുകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു; ഓപ്പൺ എഐക്കെതിരെ 7 കേസുകൾ

ഓപ്പൺ എഐക്കെതിരെ 7 കേസുകൾ പ്രമുഖ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ...

ആളുകൾ പണയം വച്ച ഒരു കോടി രൂപയുടെ 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ

2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ ചെന്നൈ ∙ മദ്യാസക്തി...

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; വെളുത്ത പൊടിയിൽ നിന്ന് പലർക്കും അസ്വസ്ഥത; അന്വേഷണം

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; അന്വേഷണം വാഷിങ്‌ടൻ ∙ അമേരിക്കയിലെ പ്രമുഖ...

Related Articles

Popular Categories

spot_imgspot_img