web analytics

ബ്രിട്ടനിൽ ഈ ജോലി ചെയ്യുന്നവർക്ക് ഇനി ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി; ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും

ബ്രിട്ടനിൽ പ്രവൃത്തിദിനങ്ങൾ നാലായി ചുരുങ്ങിയേക്കും. സാധാരണ ജോലിക്കാര്‍ക്ക് വിനോദത്തിനും മറ്റുമായി കൂടുതൽ സ്വകാര്യ സമയം ലഭിക്കാനായി ആഴ്ചയില്‍ നാല് ദിവസമായി ജോലി ചുരുക്കാനാണ് സാധ്യത.

ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാന്‍ തൊഴിലാളികൾക്ക് അനുമതി നല്‍കുന്ന പുതിയ നിയമമാണ് ഒക്ടോബറോടെ പ്രാബല്യത്തിൽ വരുന്നത്.In Britain, those who do this work now have a 4-day work week and 3 days off

വിവിധ തൊഴിലുടമകളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ നിയമം വികസിപ്പിച്ചിട്ടുള്ളത്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് പുതിയ നിയമത്തിനായി നീക്കങ്ങൾ നടത്തുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത് ജീവനക്കാരുടെ അവകാശമാകും.

തൊഴിലാളികൾക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉൾപ്പെടുന്ന നിയമങ്ങൾ ഒക്ടോബർ മുതൽ നിലവിൽ വന്നേക്കും. ഈ ആവശ്യം പ്രധാനമന്ത്രി പദവിയിൽ എത്തും മുൻപ് തന്നെ കിയേർ സ്റ്റാമെർ ഉന്നയിച്ചിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് പുതിയ നിയമങ്ങൾ ഏറെ സഹായകരമാണെന്നാണ് കിയേർ സ്റ്റാമെറിന്റെ നിലപാട്.

പുതിയ നിയമം നിലവിൽ വരുന്നതോടെ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്ത് വെള്ളിയാഴ്ച അവധി ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങും. അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കരാർ അനുസരിച്ചുള്ള മണിക്കൂറുകളിൽ ജോലി പൂർത്തിയാക്കണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img