web analytics

കാശി ക്ഷേത്രത്തിന് സമീപമുള്ള മദ്യ, മാംസ വില്പനശാലകൾ പൂട്ടി സീൽ ചെയ്തു: ഇനി തുറന്നാൽ കർശന നടപടിയെന്ന് അധികൃതർ

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്തു. ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകളാണ് സീൽ ചെയ്തത്. ദിവസവും ആയിരക്കണക്കിന് ഭക്തർ ദർശനത്തിനും മറ്റുമായി എത്തുന്ന ക്ഷേത്ര പരിസരത്ത് ഇത്തരം കച്ചവട സ്ഥാപനങ്ങൾ അനുവദിക്കാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം ഇവ പൂട്ടി സ്റ്റീൽ ചെയ്യാൻ തീരുമാനിച്ചത്. വിശ്വനാഥ ക്ഷേത്ര പരിസരത്തുനിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത സ്ഥാപനങ്ങളാണ് സീൽ ചെയ്തത്. കടകൾ സീൽ ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ ഭാഗത്തുനിന്നും ചെറിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. വെള്ളിയാഴ്ച പൂട്ടിയ കടകൾ വീണ്ടും തുറക്കരുതെന്നും ആരെങ്കിലും ചട്ടം ലംഘിച്ച് കട തുറന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Read Also: മമ്മൂക്ക നിന്നെ കണ്ടിട്ട് പോലുമുണ്ടാവില്ലെന്നു സുഹൃത്തുക്കൾ പറഞ്ഞെന്നു ജിലു; ‘മോളെ ഞാൻ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ’ എന്ന് മമ്മൂട്ടി !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img