മുംബൈ: രാമായണത്തെ ആസ്പദമാക്കി സ്കിറ്റ് നടത്തിയ എട്ടു വിദ്യാർത്ഥികൾക്ക് പിഴ. ബോംബെ ഐഐടിയിലെ എട്ടു വിദ്യാര്‍ഥികള്‍ക്കാണ് 1.2ലക്ഷം രൂപ പിഴയിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കലോത്സവത്തില്‍ രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്‌കിറ്റ് രാമനെയും ഹിന്ദു സംസ്‌കാരത്തെയും അധിക്ഷേപിക്കുന്ന തരത്തിലാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.(IIT-Bombay Fines Rs 1.2 Lakh On Each Student)
രാഹോവന്‍ എന്ന പേരില്‍ അവതരിപ്പിച്ച നാടകത്തിൽ ഭഗവാന്‍ രാമനെയും ഹിന്ദു സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയിൽ അടക്കം വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു വിഭാഗം വിദ്യാര്‍ഥികളും പരിപാടിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കിറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ തുക വരെയാണ് പിഴയായി ചുമത്തിയത്.
പരാതികളെത്തുടര്‍ന്ന് അച്ചടക്ക കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നടപടി സ്വീകരിച്ചത്. പരിപാടിയില്‍ സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതിൽ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ആണ് 1.2 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ജൂനിയര്‍ വിദ്യാര്‍ഥികളോട് 40,000 രൂപ വീതം പിഴ ഒടുക്കാന്‍ നിര്‍ദേശിച്ചു. കൂടാതെ ഇവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Read Also: യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; കേരളത്തിലേക്കുള്ള വിമാനത്തിൽ തീപിടുത്തം