web analytics

150 അടി ഉയരത്തിലുള്ള സ്കൈ ഡൈനിംങ്ങിൽ കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികൾ കുടുങ്ങി; സംഭവം ഇടുക്കിയിൽ

150 അടി ഉയരത്തിലുള്ള സ്കൈ ഡൈനിംങ്ങിൽ കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികൾ കുടുങ്ങി; സംഭവം ഇടുക്കിയിൽ

ഇടുക്കി: ആനച്ചാലിലെ സ്കൈ ഡൈനിംഗ് സംവിധാനത്തിൽ മലപ്പുറം സ്വദേശികളായ അഞ്ച് പേർ കുടുങ്ങിയിരിക്കുകയാണ്. ഇവരിൽ രണ്ട്-നാല് വയസ്സുള്ള രണ്ട് കുഞ്ഞുങ്ങൾ, അവരുടെ മാതാപിതാക്കൾ, ഒരു ജീവനക്കാരി എന്നിവരാണ് ഉൾപ്പെടുന്നത്.

ഉപയോഗിക്കുന്ന ക്രെയിന്‍ സാങ്കേതിക തകരാറിലായതാണ് യാത്രക്കാരെ 150 അടി ഉയരത്തിൽ കുടുങ്ങാൻ കാരണമായത്.

രണ്ടുമണിക്കൂറിലേറെയായി സംഘം വായുവിൽ തൂങ്ങിയ നിലയിലാണ്. രണ്ടുമാസം മുമ്പ് മാത്രമാണ് ഈ സ്കൈ ഡൈനിംഗ് സംവിധാനം പ്രവർത്തനം ആരംഭിച്ചത്. ആകാശത്ത് നിന്ന് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക അനുഭവമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഫയർഫോഴ്സിനും വിവരം നൽകിയിട്ടുണ്ട്. ആദ്യം ക്രെയ്‌നിലെ തകരാർ പരിഹരിക്കാനാകുമോയെന്നതാണ് പരിശോധിക്കുന്നത്.

അത് സാധ്യമല്ലെങ്കിൽ യാത്രക്കാരെ താഴെയിറക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളും സംഘത്തിലുണ്ട്.കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്.

ക്രൈയിനിന്‍റെ തകരാണ് സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

മൂന്നാറിന് സമീപമുള്ള ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയിരിക്കുകയാണ്.

സ്കൈ ഡൈനിംഗ് ഉയർത്തുന്നതിനായി ഉപയോഗിക്കുന്ന ക്രെയിനിൽ ഉണ്ടായ സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെ താഴെയിറക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അഡ്വെഞ്ചർ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ ആരംഭിച്ച ഈ സംവിധാനത്തിൽ 120 അടി ഉയരത്തിൽ ഇരുന്നു ഭക്ഷണം കഴിക്കാനാണ് സൗകര്യം.

ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സീറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇടുക്കി ആനച്ചാലിൽ തന്നെ അടുത്തിടെ ആരംഭിച്ച പദ്ധതിയാണ് ഇത്.

എന്നാൽ പ്രദേശത്തെ ചിലർ പറയുന്നതനുസരിച്ച് ഔദ്യോഗിക കണക്കിൽ പറയുന്നതിലധികം പേർ സ്കൈ ഡൈനിംങ്ങിൽ ഉണ്ടായിരിക്കാമെന്ന സംശയമുണ്ട്.

ഇപ്പോൾ വടം ഉപയോഗിച്ച് ആളുകളെ സുരക്ഷിതമായി ഇറക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അതേസമയം അടിമാലിയിലും മൂന്നാറിലുമുള്ള ഫയർഫോഴ്‌സ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്.

റോപ്പ്, സീറ്റ് ബെൽറ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ വലിയ അപകടസാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു.

എന്നാൽ ഒന്നരമണിക്കൂറിലേറെയായി സഞ്ചാരികൾ വായുവിൽ കുടുങ്ങിക്കിടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്‍റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.

അതിന ്സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.

🔹 English Summary

Five people from Malappuram, including two small children, their parents, and a staff member, were stranded in a sky dining setup at Anchachal, Idukki, after the supporting crane developed a technical failure. The group has been stuck for over two hours at a height of around 150 feet. The facility, which began operating only two months ago, offers diners the experience of eating while suspended in the air. Rescue operations are underway, and the fire force has been alerted. Authorities say the stranded individuals are currently safe.

idukki-sky-dining-crane-failure

Idukki, sky dining, crane failure, tourists stranded, Kerala news, Anchachal, Malappuram tourists, rescue operation, fire force, technical glitch

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

ബലാൽസംഗ ശ്രമത്തിനിടെ രക്തസ്രാവം: ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി 18 കാരൻ

ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരുവിൽ...

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ

38 വയസ് പ്രായവ്യത്യാസം; അധ്യാപകനോടുള്ള ക്രഷ് പ്രണയമായി, വിമർശനങ്ങൾക്ക് മറുപടിയുമായി മിനിയ പ്രണയത്തിലും...

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ

നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ ‘ദക്ഷിണേന്ത്യയുടെ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

Related Articles

Popular Categories

spot_imgspot_img