web analytics

കൊമ്പൊടിഞ്ഞാൽ ദുരന്തം: നീതി തേടി ഒരു നാട്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊമ്പൊടിഞ്ഞാൽ ദുരന്തം: നീതി തേടി ഒരു നാട്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

ഇടുക്കി: കൊമ്പൊടിഞ്ഞാലിൽ വീടിന് തീപിടിച്ച് നാല് പേർ പൊള്ളലേറ്റ് മരിച്ച ദുരൂഹ സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.

പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ വർഷം മെയ് 9-ന് കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവർ വീടിന് തീപിടിച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തീപിടുത്തമാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും തീപിടിത്തത്തിന് കാരണമായ ഘടകങ്ങൾ വ്യക്തമാക്കാൻ പൊലീസിനായിരുന്നില്ല.

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും ചേർന്ന ജനകീയ സമിതി മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കു പരാതി നൽകിയിരുന്നു.

ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഉത്തരവായത്. വെള്ളത്തൂവൽ പൊലീസ് ഉടൻ അന്വേഷണ ഫയലുകൾ കൈമാറും.

സംഭവസമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭ്യമാക്കാൻ പൊലീസ് ഇസ്രോയ്ക്ക് കത്തയച്ചതും അന്വേഷണ ചരിത്രത്തിലെ അപൂർവ നടപടിയായി കണക്കാക്കപ്പെടുന്നു.

മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടുകളും ഇതുവരെ ലഭ്യമായിട്ടില്ല. നാട്ടുകാർ ഇത് കൊലപാതകമാണെന്ന സംശയം ഉയർത്തുന്ന സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ദുരൂഹതയുടെ ചുരുൾ അഴിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

English Summary:

The investigation into the mysterious house fire in Idukki’s Kombodinjhal, where four family members died, has been handed over to the District Crime Branch after protests alleging police inaction. The cause of the fire remains unknown, and locals suspect foul play.

idukki-fire-death-case-crime-branch-probe

Idukki Fire Case, Crime Branch Investigation, Kerala Crime, House Fire Death, Mystery Case, Police Probe

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ, പാലക്കാടിന്റെ പ്രിയ എംഎൽഎ

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ പാലക്കാട് നിയമസഭാ...

“ആയുസ്സ് തീർന്നാൽ വീട്ടിലിരുന്നാലും മരണം വരും..”; സന്തോഷ് നായരുടെ വാക്കുകൾ ഇന്ന് നൊമ്പരമാകുന്നു

"ആയുസ്സ് തീർന്നാൽ വീട്ടിലിരുന്നാലും മരണം വരും.."; സന്തോഷ് നായരുടെ വാക്കുകൾ ഇന്ന്...

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img