സ്‌ക്രീനിൽ ചുംബന രംഗങ്ങൾ ഞാൻ ചെയ്യില്ല : തുറന്നടിച്ച് സായ് പല്ലവി

ഒരു തെന്നിന്ത്യൻ നടി മലയാളി പ്രേക്ഷകർക്ക് അത്രയും പ്രിയപെട്ടതാവണമെങ്കിൽ അവരുടെ കഴിവ് അംഗീകരിച്ചേ പറ്റൂ . അത്തരത്തിൽ
ഒരൊറ്റ സിനിമയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത ഒരു നായിക ഉണ്ട് സിനിമാമേഖലയിൽ .പ്രേമത്തിലെ മലർ മിസ്സായി വന്ന് മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെയാകെ ഹൃദയം കീഴടക്കിയ സായ് പല്ലവി. തെന്നിന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഒന്നും ഇതുപോലൊരു നടിയുടെ കടന്നു വരവ് ഉണ്ടായിട്ടില്ല. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാവാറുണ്ട് പലപ്പോഴും താരം.

വളരെ സാധാരണ രീതിയിൽ വസ്ത്രം ധരിച്ചാണ് സായിയെ പൊതുവേദികളിൽ കാണുക. സിനിമ പാർട്ടികളിൽ താരത്തെ കാണുന്നതും കുറവാണ്. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സെലക്ടീവാണ് താരം. മാത്രമല്ല സിനിമ ഏറ്റെടുക്കണമെങ്കിൽ കർശനമായ പല നിബന്ധനകളും നടി മുന്നോട്ട് വെക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയുടെ ആ നിബന്ധനകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച.

സായ് പല്ലവി വെച്ചിട്ടുള്ള നിബന്ധനകളിൽ ഏറ്റവും ആദ്യത്തേത് സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. കഥയുടെയും കഥാപാത്രത്തിന്റെയും പ്രാധാന്യം അനുസരിച്ചു മാത്രമേ സായ് പല്ലവി സിനിമകൾ കമ്മിറ്റ് ചെയ്യാറുള്ളൂ. ഏത് സൂപ്പർ താര സിനിമ ആണെങ്കിലും സായ് പല്ലവി ആ നിലപാടിൽ നിന്നും പിന്നോട് പോകാറില്ല. അതുപോലെയാണ് ചുംബന രംഗങ്ങൾ. സ്‌ക്രീനിൽ ചുംബന രംഗങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത അപൂർവം നായികമാരിൽ ഒരാളാണ് സായ് പല്ലവി. അത്തരം രംഗങ്ങളുള്ള സിനിമകൾ എത്ര വലുത് തന്നെ ആയാലും നോ പറയുന്ന താരമാണ് സായ് പല്ലവി.

എന്റെ സിനിമകൾ മുഴുവൻ കുടുംബത്തിനും കാണാൻ കഴിയുന്നതാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലിപ്‌ലോക്ക് രംഗങ്ങൾ കൊണ്ട് അവരെ അസ്വസ്ഥരാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,’ എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. അതേസമയം അടുത്തിടെ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ നടൻ നാഗ ചൈതന്യയ്ക്കൊപ്പം സായ് പല്ലവിയുടെ സെക്കൻഡുകൾ മാത്രമുള്ള ചുംബന രംഗം കടന്നുവന്നിരുന്നു. ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു ഈ രംഗം. എന്നാൽ താൻ ചുംബിച്ചിട്ടില്ലെന്നും അവിടെ ക്യാമറ ടെക്നിക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി സായ് പല്ലവി രംഗത്തെത്തി. ചുംബന രംഗങ്ങൾക്ക് പുറമെ വസ്ത്രത്തിന്റെ കാര്യത്തിലും സായ് പല്ലവിക്ക് കർശന നിബന്ധനയുണ്ട്. സാരിയോ ചുരിദാറോ പോലുള്ള സാധാരണ വസ്ത്രങ്ങൾ മാത്രമേ നടി സിനിമയിൽ ധരിക്കാറുള്ളു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ ഒരുപാട് ശരീരം കാണുന്ന വസ്ത്രങ്ങളോ നടി ധരിക്കാറില്ല. ഇതിനും സായ് പല്ലവി മുൻപ് വിശദീകരണം നൽകിയിട്ടുണ്ട്.താൻ അത്തരം വസ്ത്രങ്ങൾക്ക് എതിരല്ല, എന്നാൽ തനിക്ക് അവ ധരിക്കുന്നത് കംഫർട്ടബിൾ അല്ല എന്നാണ് സായ് പല്ലവി പറഞ്ഞത്. ഫിദ എന്ന ചിത്രത്തിൽ തനിക്ക് അത്തരമൊരു വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും അത് വളരെ അസ്വസ്ഥത ഉണ്ടാക്കിയെ ഒന്നാണെന്നും നടി പറഞ്ഞിട്ടുണ്ട്.

Read Also : പിള്ളേച്ചന്റെ സരസു ,ആ കോംബോ ആണ് എന്റെ നേട്ടം : നടി ഗായത്രി

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img