web analytics

വാഹനാപകടത്തിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു; യുവതി ഗുരുതരാവസ്ഥയിൽ

ഇടുക്കി: അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ഇടുക്കി ഉപ്പുതറ ആലടിയിലാണ് സംഭവം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

ആലടി സ്വദേശി സുരേഷും ഭാര്യ നവീനവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടത്തിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് സുരേഷ് രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചു. നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മലയാറ്റൂര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടു

പത്തനംതിട്ട: മലയാറ്റൂര്‍ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. പത്തനംതിട്ട നന്നുവക്കാടിൽ വെച്ചാണ് സംഭവം. അപകടത്തിൽ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു.

ഡ്രൈവര്‍ കുമ്പഴ സ്വദേശി റോബിന്‍ റെജി, യാത്രക്കാരന്‍ വെട്ടൂര്‍ സ്വദേശി ദാവൂദ് കുട്ടി എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് അപകടമുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img