web analytics

ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ; അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി കുടുംബം

ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിലാണ് തീപ്പിടുത്തം ഉണ്ടായത്. . കെട്ടിടത്തിനുള്ളിൽനിന്നും നൂറോളം പേരെ ഒഴിപ്പിച്ച് രക്ഷപ്പെടുത്തി. ആളപായമില്ല. മലയാളി കുടുംബം അത്ഭുതകരമായി രക്ഷപെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.Huge fire breaks out in flat complex in London.

ഇന്ന് പുലർച്ചെ 2.44നാണ് ഫയർഫോഴ്സിലേക്ക് സഹായം അഭ്യർഥിച്ച് വിളിയെത്തിയത്.
ഡെഗ്നാമിനു സമീപമുള്ള ചാഡ്വെൽഹീത്തിൽ ഫ്രഷ് വാട്ടർ റോഡിൽ സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്.

നിമിഷങ്ങൾക്കകം കെട്ടിടത്തിനു പുറത്തെ ക്ലാഡിങ്ങിലൂടെ തീ ആളിപ്പടർന്ന് സംഹാരതാണ്ഡവമാടി. അപകടകാരണം അറിവായിട്ടില്ല.

നാൽപതിലേറെ യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറിലേറെ ഫയർഫൈറ്റർമാർ ഹെലികോപ്റ്ററിന്റെ സഹായത്തോടെ മണിക്കൂറുകൾ തീവ്ര പരിശ്രമം നടത്തിയാണ് തീ അണച്ചത്. സംഭവത്തിൽ രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img