web analytics

ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിലെത്തുന്നത് ഇന്ത്യൻ കുടിയേറ്റക്കാരെ എങ്ങിനെ ബാധിക്കും ?

ബ്രിട്ടണിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമ്പോൾ ഇന്ത്യൻ കുടിയേറ്റക്കാരെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.(How will the Labor Party come to power in Britain affect the Indian immigrants)

പോയ 14 വർഷത്തിനിടെ ബ്രെക്‌സിറ്റും , കോവിഡ് അടച്ചിടലും , റഷ്യ- ഉക്രൈൻ യുദ്ധവും അങ്ങിനെ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളാണ് ഉണ്ടായത്. ഇവയൊക്കെയും ബ്രിട്ടണിലെ സാധാരണക്കാരെ പോലും ബാധിക്കുന്നവയായിരുന്നു. അവശ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റവും ഉണ്ടായി. ഇതൊക്കെ ഭരണ വിരുദ്ധ വികാരത്തിനും വഴിവെച്ചു. ഇതേ ഭരണ വിരുദ്ധ വികാരമാണ് ലേബർ പാർട്ടിയുടെ മികച്ച വിജയത്തിന് വഴിയൊരുക്കിയത്.

ലേബർ പാർട്ടിയുടെ നയങ്ങൾ പഠനത്തിനും തൊഴിലന്വേഷിച്ചും ഇന്ത്യയിൽ നിന്നും ബ്രിട്ടണിലേക്ക് കുടിയെറുന്നവർക്ക് തിരിച്ചടിയാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്ന വിവരം. തിരഞ്ഞെടുപ്പിൽ കുടിയേറ്റക്കാരെ നിയന്ത്രിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചിരുന്നു. 2023 ആറുലക്ഷം പേർ ബ്രിട്ടണിലേക്ക് കുടിയേറിയതിൽ ഏറെയും ഇന്ത്യക്കാരായിരുന്നു. രണ്ടാം സ്ഥാനം നൈജീരിയക്കും ചൈനയ്ക്കുമായിരുന്നു.

കുടിയെറ്റം മൂന്നു ലക്ഷത്തിൽ പരിമിതപ്പെടുത്തുമെന്നാണ് കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചത്. അനധികൃതമായി ബ്രിട്ടണിലെത്തുന്നവരെ റുവാണ്ടയിലേക്ക് നാടു കടത്തുവാനും കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിനെ സുപ്രീം കോടതി എതിർത്തപ്പോൾഅതിനായി നിയമം കൊണ്ടുവന്നിരുന്നു.

ഈ നിയമം ലേബർ പാർട്ടി എടുത്തുകളയുമെന്ന് പ്രതീക്ഷിക്കുന്നു. ഡിപ്പൻഡന്റിനെ കൂടെ കൊണ്ടുവരാം എന്ന നിയമത്തിന് കൺസർവേറ്റീവുകൾ എതിരായിരുന്നു.ലേബർ പാർട്ടിയുടെ നിലവിലെ നിയമങ്ങൾ സമീപ ഭാവിയിൽ കുടിയേറ്റത്തിന് എതിരാകാൻ സാധ്യതയില്ല.

ആരോഗ്യ മേഖലയിൽ ഉൾപ്പെടെ ജീവനക്കാർക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ ബ്രിട്ടീഷ് പൗരന്മാരെ പരിശീലിപ്പിക്കണം എന്ന് ലേബർ പാർട്ടിയുടെ നയം ഭാവിയിൽ കുടിയേറ്റക്കാർക്ക് വിനയാകും. എങ്കിലും കൺസർവേറ്റീവുകളെക്കാൾ കുടിയേറ്റക്കാർക്ക് അനുകൂലമായ നിലപാടാണ് ലേബർ പാർട്ടി സ്വീകരിക്കുന്നതെന്ന കാര്യം നിലവിൽ ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആശ്വാസകരമാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img