തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി ഉപ്പുതറ മത്തായിപ്പാറയ്ക്ക് സമീപം വീട്ടമ്മയായ രജനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സംഭവ ദിവസം ഒളിവിൽ പോയ സുബിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് അയൽക്കാരൻ്റെ കാടുപിടിച്ചു കിടന്ന പുരയിടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ രതീഷിൻ്റെ ( സുബിൻ ) ഭാര്യ രജനിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. ആഴമേറിയ മുറിവിൽ നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. കല്യാണം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും തമ്മിൽ വഴക്ക് പതിവായിരുന്നു.
പല പ്രാവശ്യം രജനി പിണങ്ങി സ്വന്തംവീട്ടിൽ പോയിരുന്നു. മർദ്ദനത്തെ തുടർന്ന് തറവാട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരികെയത്തിയത്. ഇതിന് ശേഷവും വഴക്ക് പതിവായിരുന്നു.
ഈ വിവരങ്ങളാണ് രജനിയെ സുബിനാണ് കൊലപ്പെടുത്തിയത് സുബിനാണെന്ന് പോലീസ് ഉറപ്പിക്കാൻ കാരണം. സംഭവത്തിന് ശേഷം ഉപ്പുതറയിൽ നിന്ന് ഓട്ടോറിക്ഷയിൽ പരപ്പിലെത്തി ബസിൽ കയറിപ്പോയിരുന്നു.
തമിഴ്നാടിന് കടന്ന സുബിൻ ബുധനാഴ്ച വൈകിട്ട് നാട്ടിൽ തിരിച്ചെത്തിയതായി പോലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച പുലർച്ചെ പഞ്ചായത്തംഗം ബിജു ചെംബ്ലാവനെ സുബിൻ വാട്സാപ് കോൾചെയ്തിരുന്നു.
പ്രാദേശിക വാർത്താ ചാനൽ നൽകിയ വാർത്തയ്ക്ക് സുബിൻ കമൻ്റിട്ടിരുന്നു. ഭാര്യയുടെ സ്വഭാവ ദൂഷ്യം വ്യക്തമാക്കിയും , ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തണമെന്നുമാണ് കമൻ്റിട്ടത്.
വ്യാഴാഴ്ച രാവിലെ വീടിന് പിൻഭാഗത്ത് സുബിനെ ചേട്ടൻ കണ്ടിരുന്നു.വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ സുബിൻ രക്ഷപെട്ടിരുന്നു. പോലീസ് നായയെ എത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച വീടിരിരുന്ന ഭാഗത്ത് സുബിൻ്റെ മൊബൈൽ ഫോണിൻ്റെ സിഗ്നൽ ലഭിച്ചു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ തുടങ്ങി.
ആൾതാമസം ഇല്ലാത്ത പ്രദേശമാണിവിടം.കാടുപിടിച്ചു കിടക്കുന്ന ചെങ്കുത്തായ സ്ഥലത്ത് തെരച്ചിൽ നടത്താൻ പോലീസ് കുട്ടിക്കാനം കെഎപി ക്യാമ്പിലെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ സംഘത്തിൻ്റെ സേവനം ലഭ്യമാക്കി.
ഇവർ നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച പന്ത്രങ്ങോടെ മരത്തിൽ തൂങ്ങിയ നിലയിൽ സുബിൻ്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. സുബിൻ്റെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലെയാണ് സുബിൻ്റെ മൃതദ്ദേഹം കണ്ടത്.
310 രൂപയും രണ്ട് പായ്ക്കറ്റ് സിഗരറ്റ് ,ഐഡി കാർഡ്, ആധാർകാർഡ് എന്നിവ മൃതദേഹത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു . പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൻ , .ഉപ്പുതറ സിഐ എ. ഫൈസൽ, എസ്ഐ പി. എൻ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
ഉപ്പുതറ ഇൻക്വസ്റ്റിന് ശേഷം നാലരയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.









