web analytics

ചിക്കൻകറിക്ക് ചൂടില്ല; ഹോട്ടലുടമയ്ക്ക് സോഡാക്കുപ്പികൊണ്ട് അടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിക്കന്‍കറിക്ക് ചൂടില്ലെന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം. നെയ്യാറ്റിന്‍കര അമരവിളയിലാണ് സംഭവം. പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ഹോട്ടലുടമയായ ദിലീപിന് ആണ് പരിക്കേറ്റത്. നെയ്യാറ്റിന്‍കര സ്വദേശി സജിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കിയ ഇവര്‍ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ഉടമ ദിലീപിനെ അടിക്കുകയായിരുന്നു. പരിക്കേറ്റ ദിലീപ് ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് സജിന്‍ദാസ്, പ്രവീണ്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഒന്‍പതുപേര്‍ക്കെതിരേയാണ് ദിലീപ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img