web analytics

ആശുപത്രിയില്‍ ആക്രമണം; മരുന്നു വാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു

എറണാകുളം: താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നിലുണ്ടായ ആക്രമണത്തിൽ യുവാവിന് പരിക്ക്. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവാണ് ആക്രമണത്തിന് ഇരയായത്.

ആക്രമണം നടത്തിയ തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമായിരുന്നു സംഭവം.

അറസ്റ്റിലായ കുട്ടപ്പൻ മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. ഇക്കാര്യം ചോദ്യം ചെയ്ത സനുവിനെ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ബ്ലേഡ് ഉപയോഗിച്ച് പലതവണ വരഞ്ഞതിനെ തുടർന്ന് സനുവിന്റെ കൈഞരമ്പ് ആഴത്തില്‍ മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നാലെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.

സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ തിരുവനന്തപുരം സ്വദേശി കുട്ടപ്പന്‍ പത്തോളം വിവിധ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img