web analytics

‘അറസ്റ്റ് ജനാധിപത്യവിരുദ്ധം’; അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജിയിൽ ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ്

അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജിയിൽ ഇ.ഡിക്ക് തിരിച്ചടി. ഡല്‍ഹി ഹൈക്കോടതി ഈ ഹർജിയിൽ ഇ ഡിക്ക് നോട്ടീസയച്ചു. എന്നാൽ ഇ.ഡിക്ക് നോട്ടീസ് അയക്കുകയല്ല വേണ്ടത് , എത്രയും പെട്ടന്ന് കെജ്‍രിവാളിനെ മോചിപ്പിക്കണം എന്ന് കാട്ടി ഉപഹരജിയും നൽകി. ഈ ഉപഹർജിയിൽ ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കും. തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ മദ്യനയ അഴിമതിയിലെ പണം എവിടെപോയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇ.ഡി രാഷ്ട്രീയപരമായാണ് പ്രവർത്തിക്കുന്നതെന്നും മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷമാണ് അറസ്റ്റുണ്ടായതെന്നും ജനാധിപത്യവിരുദ്ധമാണ് അറസ്റ്റെന്നും സിങ്‍വി കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദത്തിന്റെ പുറത്താണ് ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഇ.ഡിയുടെ നടപടിക്രമങ്ങളിലെല്ലാം അടിമുടി നിയമ വിരുദ്ധത നിറഞ്ഞു നിൽക്കുകയാണെന്നും കെജ്‍രിവാളിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി കോടതിയിൽ പറഞ്ഞു.

Read also: ‘ഏതോ നാട്ടിലുള്ള ചെഗുവേരക്ക് സ്വാഗതമുണ്ട്, നാടിൻറെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുന്നു’: തന്നെ തടഞ്ഞതിൽ പ്രതികരിച്ച് കൃഷ്ണകുമാർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img