web analytics

മകന്റെ പ്ലസ് വൺ പ്രവേശനത്തിന് പിതാവിന് പരോൾ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മകന്റെ പ്ലസ് വൺ പ്രവേശനത്തിനായി പിതാവിന് പരോൾ അനുവദിച്ച് ഹൈക്കോടതി. പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഏഴുദിവസത്തെ പരോൾ അനുവദിച്ചത്.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയുടെ മകൻ പത്താം ക്ലാസിൽ ആറ് എ പ്ലസും രണ്ട് എയും നേടിയാണ് പാസായത്. കുട്ടിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചശേഷമാണ് കോടതി ഉത്തരവ്.

പഠിക്കാൻ മിടുക്കനായ കുട്ടി തന്റെ തുടർപഠനത്തിന് പ്രവേശനം നേടാൻ പിതാവിന്റെ സാന്നിധ്യവും അനുഗ്രഹവും വേണമെന്നാഗ്രഹിക്കുമ്പോൾ കണ്ടില്ലെന്നു നടിക്കാനാകില്ല. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് തടവുകാരന്റെയും അവകാശമാണ് എന്ന് കോടതി പറഞ്ഞു..

മാതാപിതാക്കളുടെ അനുഗ്രഹവും വാങ്ങി ചെറുപുഞ്ചിരിയോടെ അവൻ പ്ലസ്ടു പഠനത്തിനായി പോകട്ടെ. നല്ലഭാവിക്കായി അവനെ സർവശക്തൻ അനുഗ്രഹിക്കട്ടെ എന്നും കോടതി പറഞ്ഞു.

പാലക്കാട് സ്വദേശി പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പരോൾ അനുവദിക്കണമെന്ന അപേക്ഷ ജയിൽ അധികൃതർ തള്ളിയതിനെത്തുടർന്ന് തടവുകാരന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img