web analytics

പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ്…..ഹെല്‍ത്തി കേരള പരിശോധനയിൽ കണ്ടെത്തിയത്…..

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കള്‍ പഴകിയ നിലയില്‍ കണ്ടെത്തിയത്.

നിരോധിത പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോട്ടലുകളില്‍ നിന്ന് പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു.

സ്ഥാപനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാനും കുടിവെള്ള പരിശോധനകള്‍ നടത്താനും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുരുതെന്നും ഹോട്ടല്‍, ബേക്കറി ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, റാഹീലബീഗം എന്നിവരാണ് പരിശോധന നടത്തിയത്.എളേറ്റില്‍ വട്ടോളി, ചളിക്കോട് അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധനയുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img