web analytics

അവനൊരു കറുത്ത ഷർട്ടാണ് ഇട്ടിരുന്നത് പരിച്ചകം ഭാ​ഗത്തേക്ക് ഓടിപ്പോകുന്നതുകണ്ടു; മാലമോഷണക്കേസിൽ ഒടുവിൽ പിടിയിലായത് ദൃക്സാക്ഷി

മലപ്പുറം: അവനൊരു കറുത്ത ഷർട്ടാണ് ഇട്ടിരുന്നത് പരിച്ചകം ഭാ​ഗത്തേക്ക് ഓടിപ്പോകുന്നതുകണ്ടു. വെളിയങ്കോട് മുളമുക്കിൽ വയോധികയുടെ മാല മോഷ്ടിച്ച കേസിൽ അയൽവാസി നൽകിയ മൊഴിയാണ് ഇത്. മാല പൊട്ടിച്ചുപോകുന്ന കള്ളനെ കണ്ടു എന്ന് മൊഴി നൽകിയ അയൽവാസി തോണിക്കടയിൽ ഫാത്തിമതന്നെയാണ് മോഷ്ടാവെന്ന് ഒടുവിൽ തെളിഞ്ഞു
ഈ മാസം ആറിനാണ് വെളിയങ്കോട് പഴഞ്ഞി റേഷൻകടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാല മോഷ്ടിക്കപ്പെട്ടത്.
മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്ന പരീച്ചുമ്മയുടെ പിന്നിലൂടെ വന്ന് മുഖത്ത് തുണിയിട്ട് മൂടിയ ശേഷമാണ് മോഷ്ടാവ് മാല അപഹരിച്ചത്.

കറുത്ത ഷർട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നത് കണ്ടതായി ഇപ്പോൾ അറസ്റ്റിലായ സ്ത്രീ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞിരുന്നു. പിന്നീട് പെരുമ്പടപ്പ് പൊലീസിന്റെ അന്വേഷണം ഈ അയൽവാസിയായ ദൃക്‌സാക്ഷിയിലേക്ക് എത്തുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരണം തിരുവനന്തപുരം: പ്രചാരണ...

വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം:വരനെ കുത്തിയ അക്രമിയെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഡ്രോൺ പിടിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന വിവാഹവേദിയിലുണ്ടായ ആക്രമണത്തിൽ വരൻ ഗുരുതരമായി പരിക്കേറ്റു....

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മുംബൈയിൽ വൻ...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത് തിരുവനന്തപുരം: മേയ് 25ന് കടലിൽ...

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി തൃശൂര്‍: ശബരിമല വ്രതകാലത്ത് കറുപ്പ് വസ്ത്രം ധരിച്ച് എത്തിയ...

Related Articles

Popular Categories

spot_imgspot_img