web analytics

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ രണ്ട് മരണം; അണുബാധയെന്ന് ബന്ധുക്കൾ

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ രണ്ട് മരണം; അണുബാധയെന്ന് ബന്ധുക്കൾ

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ.

അണുബാധ മൂലമാണ് മരണങ്ങളുണ്ടായതെന്നാണ് മരിച്ചവരുടെ കുടുംബങ്ങളുടെ ആരോപണം.

29ന് രാവിലെ ഡയാലിസിസ് നടത്തുന്നതിനിടെയാണ് നാല് രോഗികൾക്ക് വിറയലും ഛർദിയും അനുഭവപ്പെട്ടത്. ഇവരിൽ രണ്ട് പേർ പിന്നീട് മരിച്ചു.

കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.

അന്നേ ദിവസം ആശുപത്രിയിൽ 26 പേരാണ് ഡയാലിസിസ് നടത്തിയിരുന്നത്. ഇതിൽ ആറ് പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് വിവരം. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര അന്വേഷണം ആരംഭിച്ചു. ആരോഗ്യ മന്ത്രി സംഭവത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തു.

അണുബാധ ഉണ്ടായിട്ടുണ്ടോ എന്ന സംശയം സ്ഥിരീകരിക്കുന്നതിനായി ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങളും ഉപയോഗിച്ച വെള്ളവും ഉൾപ്പെടെ പരിശോധിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ പരിശോധനയിൽ അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് വ്യക്തമാക്കിയത്. എന്നിരുന്നാലും കൂടുതൽ വിദഗ്ധ പരിശോധനകൾ വീണ്ടും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് ആശുപത്രിയിലെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ രണ്ട് ഡപ്യൂട്ടി ഡിഎംഒമാർ ഉൾപ്പെടുന്ന നാലംഗ സംഘമാണ് അടിയന്തര അന്വേഷണം നടത്തുന്നത്.

അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

English Summary

Two patients died after experiencing shivering and vomiting during dialysis at Haripad Taluk Hospital in Alappuzha district. Families allege the deaths were caused by infection, while hospital authorities deny contamination. The health department has launched an investigation, with samples of dialysis equipment and water tested and further expert analysis underway.Two patients died after experiencing shivering and vomiting during dialysis at Haripad Taluk Hospital in Alappuzha district. Families allege the deaths were caused by infection, while hospital authorities deny contamination. The health department has launched an investigation, with samples of dialysis equipment and water tested and further expert analysis underway.

haripad-taluk-hospital-dialysis-deaths-infection-allegation

Alappuzha, Haripad, dialysis deaths, government hospital, health department probe, hospital negligence, infection allegation, Kerala health news

spot_imgspot_img
spot_imgspot_img

Latest news

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

Other news

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

Related Articles

Popular Categories

spot_imgspot_img