web analytics

പത്ത് ദിവസത്തിനിടെ ഡൽഹിയിലുണ്ടായത് ഒമ്പത് വെടിവയ്‌പ്പുകൾ; കൊല്ലപ്പെട്ടത് ആറ് പേർ

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാകുടിപ്പകയുമായി ബന്ധപ്പെട്ട അക്രമങ്ങളും വെടിവയ്‌പും തുടർക്കഥയാകുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു.

ശനിയാഴ്ച രാത്രി മുൻഡ്ക മേഖലയിലാണ് ഗോഗി ഗ്യാങ്ങ് അംഗമായിരുന്ന 22കാരൻ അമിത് ലാക്റ വെടിയേറ്റു മരിച്ചത്. അമിതിന് നേർക്ക് കൊടും ക്രിമിനലായ ടില്ലു തജ്‌പുരിയയുടെ സംഘത്തിലെ അംഗങ്ങൾ വെടിയുതിർത്തെന്നാണ് പൊലീസ് നിഗമനം.

ആറു റൗണ്ട് വെടിയുതിർത്തു. അമിത് തത്ക്ഷണം മരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പതിടത്തുണ്ടായ വെടിവയ്‌പ്പുകളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പത്ത് മിനുട്ടിനിടെ രണ്ടിടത്ത് വെടിവയ്‌പ്പുണ്ടായി. വെള്ളിയാഴ്ച അർദ്ധരാത്രി കബീർ നഗറിലുണ്ടായ വെടിവയ്പ്പിൽ നദീം എന്നയാൾ കൊല്ലപ്പെടുകയും സുഹൃത്ത് ഷാനവാസിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

അല്പസമയത്തിനകം സമീപപ്രദേശമായ ജ്യോതി നഗറിൽ അക്രമികൾ ആറു റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. രണ്ട് സംഭവങ്ങളിലുമായി പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ ഡൽഹി പൊലീസ് പിടികൂടി. നദീമിൽ നിന്ന് ഇവർ പണം കടംവാങ്ങിയിരുന്നുവെന്നും പണം മടക്കി നൽകാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞതായാണ് സൂചന.

സംഭവത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി രംഗത്തെത്തി. ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന് കീഴിലാണ്.

ക്രമസമാധാനപാലനത്തിന് കഴിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കൂയെന്ന് മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വ്യക്തിപരമായ ശത്രുതകളുടെ പേരിലാണ് സംഭവങ്ങളെന്ന് ബി.ജെ.പി തിരിച്ചടിച്ചു. പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുന്നുവെന്നും പാർട്ടിയുടെ ഡൽഹി ഘടകം വക്താവ് പ്രവീൺ ശങ്കർ കപൂർ കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

Related Articles

Popular Categories

spot_imgspot_img