web analytics

ചമയമിട്ട പണത്തിൽ ജിഎസ്‌ടി തട്ടിപ്പോ?; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ, പരിശോധന കൊച്ചിയിൽ

കൊച്ചി: പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന. ‘ഓപ്പറേഷൻ ഗുവാപ്പോ’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണ് നടപടി. കോടികളുടെ നികുതി വെട്ടിപ്പാണ്‌ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.(GST Inspection at Celebrity makeup artist home and office in kochi)

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാന ജിഎസ്‌ടി ഇന്റലിജൻസ് നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. സേവന മേഖലകളിലെ വ്യാപകമായി നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന.

കൊച്ചി കേന്ദ്രമായുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. രജിസ്ട്രേഷൻ ഇല്ലാതെയും വരുമാനം കുറച്ച് കാണിച്ചുമാണ് ഇവർ വെട്ടിപ്പ് നടത്തി വരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img