ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ കീശ നിറച്ച് കൈക്കൂലിപ്പണം

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈക്കൂലിപ്പണം പിടികൂടി. നികുതിയിനത്തില്‍ ഇവിടെ സര്‍ക്കാരിനുള്ള പ്രതിദിന വരുമാനം 12,900 രൂപയാണ്. എന്നാല്‍ രണ്ടരമണിക്കൂറില്‍ കൈക്കൂലിപ്പണമായി ജീവനക്കാര്‍ പിരിച്ചെടുക്കുന്നത് 16,450 രൂപയാണ്. ചരക്കുവാഹനങ്ങളുള്‍പ്പെടെ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കാതെ ജീവനക്കാര്‍ കൈക്കൂലിവാങ്ങി കടത്തിവിടുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വേഷംമാറി നിരീക്ഷണം നടത്തി. പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് ഷംസുദീന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങുന്നതും പണം ഒളിപ്പിക്കുന്നതുമെല്ലാം ഈ സമയത്ത് കണ്ടെത്തി. സമീപത്തെ ചായക്കടക്കാരന്‍, ചായ നല്‍കാനെന്ന വ്യാജേന ചെക്പോസ്റ്റിലെത്തിയപ്പോള്‍ ജീവനക്കാരിലൊരാള്‍ ഒരുകെട്ട് നോട്ട് കൈമാറുന്നത് കൈയ്യോടെ പിടികൂടുകയായിരുന്നു. ഇതില്‍ 5,000 രൂപയുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെക്പോസ്റ്റ് കൗണ്ടറിനകത്ത് കടലാസില്‍ പൊതിഞ്ഞനിലയില്‍ ആകെ 16,450 രൂപ രേഖകളില്ലാത്ത നിലയില്‍ കണ്ടെടുത്തു. തമിഴ്‌നാട്ടില്‍നിന്നും മറ്റുമായി ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന ചെക്‌പോസ്റ്റില്‍ നികുതിയും പിഴയും മറ്റുമായി ഒരു ദിവസം സര്‍ക്കാരിനുള്ള വരുമാനം 12,900 രൂപയാണെന്നും കണക്കുകളില്‍ വ്യക്തമായി. വിജിലന്‍സ് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് പി സുജിത്, ജി എസ് ടി ഓഫീസര്‍ പി മനോജ്, വിജിലന്‍സ് സബ് ഇന്‍സ്പെക്ടര്‍മാരായ ബി സുരേന്ദ്രന്‍, കെ മനോജ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പിആര്‍ രമേശ്, പി പ്രമോദ് എന്നിവരാണ് പരിശോധന നടത്തിയത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ അവധി നല്‍കാത്തതിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; പിന്നീട് നടന്നത്…..

കോഴിക്കോട്: അവധി നല്‍കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ 'പാമ്പുകള്‍ക്ക്...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടി; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടിയ കേസിൽ സ്ത്രീ...

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!