തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ മായ്ച്ച് കളയാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് സര്‍ക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ യുഡിഎഫ് താത്പര്യമെടുത്തുവെന്ന് മന്ത്രി വി എന്‍ വാസവന്റെ പ്രതികരണത്തിനും വി ഡി സതീശന്‍ മറുപടി നല്‍കി. അറിവില്ലായ്മ കൊണ്ടാണ് വാസവന്‍ അങ്ങനെ പറഞ്ഞത്. ഒഴിവ് നികത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടതിന് കോണ്‍ഗ്രസ് എന്ത് മറുപടി പറയാനാണ്. ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തിഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചു. ഒഴിവുള്ള എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് കോണ്‍ഗ്രസ് എന്ത് ചെയ്യാനാണെന്നും സതീശന്‍ ചോദിച്ചു.
പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ യുഡിഎഫ് താത്പര്യമെടുത്തുവെന്ന് മന്ത്രി വി എന്‍ വാസവന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ യുഡിഎഫ് നീക്കം നടത്തിയെന്നും. സഹതാപ തരംഗം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ നീക്കമാണിതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മണര്‍ക്കാട് പള്ളിയില്‍ ആഘോഷം നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.