web analytics

15 വർഷം തികയുന്നതുവരെ കാത്തിരിക്കില്ല, സർക്കാർ വണ്ടികൾ അതിനു മുമ്പേ ലേലം ചെയ്യും; പുതിയ തീരുമാനത്തിനു പിന്നിൽ

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾ 15 വർഷക്കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ നേരത്തേ വിൽക്കും. രജിസ്‌ട്രേഷൻ റദ്ദാകുന്നതിനുമുൻപേ വിൽപ്പനനടത്തി പരമാവധി തുക മുതൽക്കൂട്ടുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

രജിസ്‌ട്രേഷൻ റദ്ദായ വാഹനങ്ങൾ പൊളിക്കാൻമാത്രമേസാധിക്കു. അതിനുമുമ്പ് ലേലംചെയ്ത് വിൽക്കുകയാണെങ്കിൽ വ്യക്തികൾക്ക് വാങ്ങി ഉപയോഗിക്കാനാകും.

നിലവിൽ സർക്കാർ വാഹനങ്ങൾക്കുമാത്രമാണ് 15 വർഷക്കാലാവധി നിയമം ബാധകം. സ്വകാര്യവാഹനങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്കും ഉപയോഗക്ഷമത അനുസരിച്ച് പിന്നീടും രജിസ്‌ട്രേഷൻ പുതുക്കി എടുക്കാനാകും.

പൊളിക്കൽനയമനുസരിച്ച് രജിസ്‌ട്രേഷൻ റദ്ദായ 3591 സർക്കാർ വാഹനങ്ങൾ ലേലംചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് പഴയവാഹനങ്ങളുടെ വിൽപ്പനയും നേരത്തേയാക്കി ഉത്തരവിറക്കിയിരിക്കുന്നത്.

കൈവശമുള്ള വാഹനങ്ങൾ 14 വർഷം പിന്നിടുമ്പോൾ ഓഫീസ് മേധാവികൾ ലേലനടപടികൾ തുടങ്ങണം. സർക്കാർ വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്താനും നീക്കമുണ്ട്.

മൂന്നുവാഹനങ്ങൾ പൊളിക്കുമ്പോൾ ഒരെണ്ണം വാങ്ങാനാണ് അനുമതിയുള്ളത്. വിലയാണെങ്കിൽ 10 ലക്ഷത്തിൽ താഴെയായിരിക്കണം. കൂടുതൽ വാഹനങ്ങൾ ആവശ്യമെങ്കിൽ ടാക്സികൾ വാടകയ്ക്കെടുക്കാം.

പുതിയ വാഹനങ്ങൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ മുടക്കരുതെന്നും സർക്കാർ നിർദേശമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

Related Articles

Popular Categories

spot_imgspot_img