web analytics

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന സത്യം സർക്കാർ അംഗീകരിക്കണം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ്  കളത്തിപറമ്പിൽ 

കൊച്ചി: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ്ഭൂമിയല്ല എന്ന സത്യം  വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. 

വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മുനമ്പത്തേയ്ക്ക് നടത്തിയ  ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അർച്ച്ബിഷപ്പ്. 

വരാപ്പുഴ അതിരൂപത മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയ, സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തതിന്റെ വെളിച്ചത്തിൽ നിലവിലുള്ള ഭരണഘടനയ്ക്ക് വിരുദ്ധമായി, വഖഫ് നിയമത്തിന്റെ നൂലാമാലകളിൽ തങ്ങിനിൽക്കാതെ, നീതിപരവും ധാർമികവും മനുഷ്യത്വപരവുമായ നിലപാട് വക്കഫ് വിഷയത്തിൽ ഭാരത സർക്കാരും കേരള ഗവൺമെൻറും സ്വീകരിക്കണമെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു. 

വരാപ്പുഴ അതിരൂപത പാസ്റ്റർ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് ,എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അഡ്വ.എൽസി ജോർജ്, വരാപ്പുഴ അതിരൂപത കെ സി വൈ എം പ്രസിഡണ്ട് രാജീവ് പാട്രിക് , ബെന്നി പാപ്പച്ചൻ, ബിജു പുത്തൻപുരക്കൽ, റോക്കി രാജൻ, ആഷ്ലിൻ പോൾ എന്നിവർ പ്രസംഗിച്ചു 

കോട്ടപ്പുറം മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ .റോക്കി റോബിൻ ,വരാപ്പുഴ അതിരൂപത വികാർ ജനറൽ മാരായ മോൺ. മാത്യു കല്ലിങ്കൽ,മാത്യു ഇലഞ്ഞിമിറ്റം ചാൻസലർ ഫാ.എബിജിൻ അറക്കൽ, ഫാ  യേശുദാസ് പഴമ്പിള്ളി, ഫാ പോൾ തുണ്ടിയിൽ, വിവിധ വൈദിക പ്രതിനിധികൾ,പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, യുവജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മുനമ്പത്ത് വരാപ്പുഴ അതിരൂപതയുടെ ഐക്യദാർഢ്യ സമ്മേളനം നടത്തപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img