web analytics

ശാപമോക്ഷം; 241 പുത്തൻ വാഹനങ്ങൾ പോലീസിന്; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: പൊലീസിന് 33.15കോടി ചെലവിൽ 241 വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഉത്തരവിറക്കി. പതിനഞ്ച് വർഷമായ വാഹനങ്ങൾ പൊളിക്കാനുള്ള സ്കീമിൽ കേന്ദ്ര ധനമന്ത്രാലയം 65കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു.

തുക മാർച്ച് 31നകം ഉപയോഗിക്കേണ്ടതാണ്. ഈ തുക ഉപയോഗിച്ചാണ് പൊലീസിന് വാഹനം വാങ്ങുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പർച്ചേസെന്ന് ‌ഡി.ജി.പി ഉറപ്പാക്കണമെന്ന് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുണ്ട്. വിനിയോഗ സർട്ടിഫിക്കറ്റും നൽകണം.

നട്ടപ്പാതിരയ്ക്ക് ബീക്കൺ ലൈറ്റുമായി കടന്നുപോകുന്ന പോലീസ് വാഹനങ്ങൾ സംസ്ഥാനത്തെ വിവിധഭാഗങ്ങളിലെ സ്ഥിരം കാഴ്ചകളാണ്. ഹോണുകളില്ലാതെ വാഹനം കൊണ്ടുപോകേണ്ടി വരുന്നതിലെ പ്രയാസവും ചിലപോലീസ് ഡ്രൈവർമാർ വിവരിക്കും. ടയറുകളുൾപ്പെടെ മതിയായ സാമഗ്രികൾ പോലീസ് വാഹനങ്ങൾക്ക് കൃത്യസമയത്ത് അനുവദിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.

ടയർ, ബാറ്ററി, വർക്ക് ഷോപ്പുകളിലും പെട്രോൾ പമ്പുകളിലും ഇരന്നുനിൽക്കേണ്ട ഗതികേടിലാണ് മിക്ക പോലീസ് ഡ്രൈവർമാർക്കും. പോലീസ് വാഹനങ്ങൾക്ക് പലസമയങ്ങളിലും അതിവേഗം സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. മന്ത്രിമാർക്ക് പൈലറ്റും എസ്കോർട്ടും പോകുന്ന വാഹനങ്ങളുൾപ്പെടെയുള്ളവ തേയ്മാനം സംഭവിച്ച ടയറുകളുള്ളവയാണ്.

കോടതി അടയ്ക്കുംമുൻപേ എത്താനായി വേഗത്തിൽ പോകുന്നതിനിടെയാണ് വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടത്. വേനൽമഴ പെയ്തത് അപകടത്തിന്റെ ആക്കംകൂട്ടി. വേനൽമഴ വരുമ്പോഴും മഴക്കാലത്തും ബോധവത്കരണവുമായി സാമൂഹികമാധ്യമങ്ങളിൽ പോലീസ് എത്താറുണ്ട്.

വേഗം പരമാവധി കുറയ്ക്കുക, പെട്ടെന്ന് ബ്രേക്കിടുന്നത് ഒഴിവാക്കുക, ടയറിന്റെ നിലവാരം പരിശോധിക്കുക തുടങ്ങിയവയാണ് പോലീസ് നൽകാറുള്ള നിർദേശങ്ങൾ. ഇങ്ങനെ നിർദേശംനൽകുന്ന ഉന്നതോദ്യോഗസ്ഥർ പോലീസ് വാഹനങ്ങളുടെ അവസ്ഥ കണ്ടില്ലെന്നു നടിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.

തേയ്മാനം സംഭവിച്ച ടയറുമായി ഓടുമ്പോൾ ടയർപൊട്ടി നട്ടപ്പാതിരയ്ക്കു പെരുവഴിയിലായ സംഭവങ്ങൾ പോലീസിനു പലപ്പോഴും ഉണ്ടായിട്ടുണ്ട്. ക്ലച്ച് തേയ്മാനം, ടയർ തേയ്മാനം എന്നിവ സംഭവിച്ചാലും അത് നന്നാക്കി ലഭിക്കാനുള്ള നൂലാമാലകൾ നിരവധിയാണ്.

യഥാസമയം ടയറുകൾ ലഭിക്കാത്തതിനാൽ മാറ്റിയിടുന്ന സ്വകാര്യവാഹനങ്ങളുടെ ടയറുകൾ തിരയാൻ ടയറു കടകളിലേക്ക് പോകേണ്ട ഗതികേടുവരെ പലപ്പോഴും വരാറുണ്ട്.

പോലീസ് വാഹനങ്ങൾക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാൽ മോട്ടോർ ട്രാൻസ്പോർട്ട് ഡിവൈഎസ്പിയെ അറിയിക്കണമെന്നാണ് നിയമം. വിവരങ്ങളറിയിച്ച് അവിടെനിന്ന് അനുമതി ലഭിച്ചാൽ ക്വട്ടേഷൻ തയ്യാറാക്കി ജില്ലകളിലെ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിനു കൈമാറുകയാണ് പതിവ്.

ജില്ലാ പോലീസ് മേധാവിയുടെ അനുമതികൂടി കിട്ടിയാൽ മാത്രമേ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയെടുക്കാൻ സാധിക്കാറുള്ളു. ചെറിയ തകരാർ ഉണ്ടായാൽ അത് പരിഹരിച്ച് വാഹനമിറങ്ങേണ്ട നൂലാമാലകൾ അറിയുന്നതിനാൽ മിക്ക പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ പിരിവെടുത്തും മറ്റുമാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img