കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ സ്വർണത്തിന് ഇന്ന് വീണ്ടും 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണ വില വീണ്ടും സർവകാല റെക്കോർഡായി 56,800 ത്തിലെത്തി.(Gold rate increased today in kerala)
ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി. കഴിഞ്ഞ മാസം 27ന് റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം വരും ദിവസങ്ങളില്‍ വില കുറഞ്ഞിരുന്നു. മെയ് മാസത്തിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയ ശേഷം കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിച്ചു പായുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയത്.









