സ്വർണവില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുന്നു. പവന് 56,800 രൂപയാണ് ഇന്നും സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന് ഇതേ വില തന്നെയാണ്.
ഈ മാസം 20ന് ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയായ 56320 രൂപയിൽ സ്വർണമെത്തിയിരുന്നു. അതിൻ്റെ പിറ്റേന്നാണ് 56,800 രൂപയായത് ഈ വില ഇതുവരെ കുറഞ്ഞിട്ടില്ല.
ഡിസംബറിൻ്റെ തുടക്കത്തിൽ കൂടിയും കുറഞ്ഞുമായിരുന്നു സ്വർണവില. 9ആം തീയതി മുതൽ വില കൃത്യമായി വർധിക്കാൻ തുടങ്ങി. പവന് 56920 രൂപ ആയിരുന്ന നിരക്ക് 9ആം തീയതി 57040 രൂപയിലെത്തി. പിറ്റേദിവസം സ്വർണവില പവന് 57640 രൂപയായി.