ആഭരണ പ്രേമികൾക്ക് ആശ്വാസ വാർത്തയില്ല; സ്വർണ വില വീണ്ടും കുതിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 71600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8950 രൂപയാണ്. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7340 രൂപയാണ്.

ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 119 രൂപയാണ്. അതേസമയം ശനിയാഴ്ച രാവിലെ 3,289 ഡോളറിലായിരുന്ന രാജ്യാന്തര സ്വര്‍ണ വില ഇന്ന് 3,309 ഡോളറിലേക്ക് കുതിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണിയും ഡോളര്‍ ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയിൽ മാറ്റം വരുത്തിയത്.

ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ വാങ്ങാന്‍ 81170 രൂപയോളം നല്‍കേണ്ടി വരും. വിലയ്ക്കൊപ്പം 10 ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിന ചേര്‍ത്തുള്ള വിലയാണിത്. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.10 ലക്ഷം രൂപ എങ്കിലും വേണം.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂണ്‍ 1 – സ്വർണവിലയിൽ മാറ്റമില്ല – ഒരു പവൻ്റെ വില – 71,360

ജൂണ്‍ 2 – ഒരു പവൻ സ്വർണത്തിന് ഇന്ന 240 രൂപ വർദ്ധിച്ചു. വിപണിവില – 71,600

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

മകനെ റോഡരികിൽ നിർത്തിയ കാര്യം മറന്നു

മകനെ റോഡരികിൽ നിർത്തിയ കാര്യം മറന്നു മങ്കട: കാർ നിർത്തി മിഠായി വാങ്ങാൻ...

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

Related Articles

Popular Categories

spot_imgspot_img