web analytics

പൊന്നിന് ‘പൊന്നും’ വില; ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ കുതിപ്പ്. സ്വർണ വില ചരിത്രത്തിൽ ആദ്യമായി 70000 കടന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 70,160 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കൂടി 8,770 രൂപയുമായി.

തുടർച്ചയായി റെക്കോർഡ് വർധനവാണ് സ്വർണത്തിനു ഉണ്ടായത്. സംസ്ഥാനത്ത് പവന് വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപയുടെ വർധന.

രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ഏപ്രിൽ മാസത്തെ സ്വർണ വില (പവനിൽ)

ഏപ്രിൽ 01: 68,080

ഏപ്രിൽ 02: 68,080

ഏപ്രിൽ 03: 67,480

ഏപ്രിൽ 04: 67,200

ഏപ്രിൽ 05: 66,480

ഏപ്രിൽ 06: 66,480

ഏപ്രിൽ 07: 66,280

ഏപ്രിൽ 08: 65,800

ഏപ്രിൽ 09: 66,320

ഏപ്രിൽ 10: 68,480

ഏപ്രിൽ 11: 69,940

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img