web analytics

നിർമ്മാണത്തിലിരുന്ന ബൈപ്പാസിന്റെ ഉയരപ്പാതയുടെ ഗർഡറുകൾ നിലംപൊത്തി; ഗുണനിലവാരത്തിൽ സംശയം, അഴിമതി ആരോപണം…നാട്ടുകാർ രം​ഗത്ത്

ആലപ്പുഴ: ആലപ്പുഴ ബീച്ചിനടുത്ത് നിർമ്മാണത്തിലിരുന്ന ബൈപ്പാസിന്റെ ഉയരപ്പാതയുടെ ഗർഡറുകൾ നിലംപതിച്ചു. ഉയരപ്പാതയുടെ നാല് ഗർഡറുകളാണ് നിലംപൊത്തിയത്.

എന്നാൽ അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ അലക്സ് വർഗീസ് അപകടസ്ഥലത്തെത്തി.

നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.

രണ്ട് മേൽപ്പാതകളാണ് ഇവിടെയുള്ളത്. ഇതിൽ ഒന്നിന്റെ നിർമാണം ഇപ്പോഴും പുരോഗമിക്കുകയാണ്. രണ്ടാമത്തേതാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.

ഗർഡറുകൾ നിലംപതിച്ചതിന് കാരണം ബലക്ഷയമാണെന്ന ആരോപണത്തിൽ വിശദപരിശോധന നടത്തുമെന്നും കളക്ടർ ഉറപ്പുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ അഴിമതി ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നാട്ടുകാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img