web analytics

വെയില്‍സ് രൂപതയെ നയിക്കാൻ സ്വവര്‍ഗാനുരാഗി വനിതാ ബിഷപ്

ലണ്ടൺ: വെയില്‍സ് രൂപതയെ നയിക്കാൻ സ്വവര്‍ഗാനുരാഗി വനിതാ ബിഷപ്. വെയിൽസിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ്പായി ബിഷപ്പ് ചെറി വാൻ തിരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ (Church of England) വെയില്‍സ് ഭദ്രാസന ആര്‍ച്ചു ബിഷപ്പായിട്ടാണ് സ്വവര്‍ഗാനുരാഗിയും വനിതയുമായ ഷെറിവാനെ നിയമിച്ചത്.

ചെപ്‌സ്റ്റോവിലെ സെന്റ് പിയറി ചർച്ച് ആൻഡ് ഹോട്ടലിൽ നടന്ന രണ്ടാം ദിവസത്തെ യോഗത്തിൽ ഇലക്ടറൽ കോളേജിലെ അംഗങ്ങളിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് നേടിയാണ് ആർച്ച് ബിഷപ്പ് ചെറി തിരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര ആംഗ്ലിക്കൻ കൂട്ടായ്മയിൽ മുമ്പ് പരസ്യമായി അമേരിക്കയിലെ ജീൻ റോബിൻസൺ പോലെയുള്ള സ്വവർഗ്ഗാനുരാഗികളായ ബിഷപ്പുമാർ ഉണ്ടായിരുന്നെങ്കിലും, ആഗോളതലത്തിൽ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ലെസ്ബിയൻ ആയിരിക്കും ചെറി വാൻ.

1994-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ പുരോഹിതരായി നിയമിക്കപ്പെട്ട ആദ്യ സ്ത്രീകളിൽ ഒരാളായിരുന്നു വാൻ, പിന്നീട് വെയിൽസിലേക്ക് മാറുന്നതിന് മുമ്പ് വടക്കൻ ഇംഗ്ലണ്ടിലെ റോച്ച്‌ഡെയ്‌ലിന്റെ ആർച്ച്ഡീക്കനായി സേവനമനുഷ്ഠിച്ചു.

വെയില്‍സ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രു ജോണ്‍ കഴിഞ്ഞ മാസം രാജിവെച്ച ഒഴിവിലാണ് 66കാരിയായ ഷെറിയുടെ നിയമനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതയെ ആര്‍ച്ച് ബിഷപ്പായി നിയമിക്കുന്നത്.

അമിതമായ മദ്യപാനം, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, മോശം ഭാഷ തുടങ്ങി നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് വെയില്‍സ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രു ജോണ്‍ രാജിവെച്ച ഒഴിവിലാണ് 66കാരിയായ ഷെറിയുടെ നിയമനം.

“കഴിഞ്ഞ ആറ് മാസമായി ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ശരിയായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞാൻ ആദ്യം ചെയ്യേണ്ടത്,” നിയമനത്തിന് ശേഷമുള്ള ആദ്യ പ്രസ്താവനയിൽ 66 കാരിയായ വാൻ പറഞ്ഞു.

കുത്തഴിഞ്ഞ അവസ്ഥയിലായിരുന്ന വെയില്‍സ് ഭദ്രാസനത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഷെറിയെ ആര്‍ച്ചു ബിഷപ്പാക്കിയതെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷെറിയുടെ നിയമനം യാഥാസ്ഥിതിക സഭാ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പും അമര്‍ഷവും ഉണ്ടായിട്ടുണ്ട്. എന്നാൽ അവരെ പിന്തുണയ്ക്കുന്നവരും കുറവല്ല.

Summary:
London: A lesbian woman bishop has been appointed to lead the Diocese of Wales. Bishop Cherry Vann has been elected as the Archbishop of the Church in Wales, part of the Church of England. Cherry Vann, who is openly lesbian, becomes the Archbishop of the official Church of England’s diocese in Wales.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത് ഈ വകുപ്പുകൾക്ക്?

അനുനയ നീക്കം വിജയിച്ചു! വി.ഡി സതീശൻ നേരിട്ടെത്തി; ഒടുവിൽ രമേശ് ചെന്നിത്തല വഴങ്ങിയത്...

കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി

കരാറുകാർ തമ്മിൽ മത്സരം! 'ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്'; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ...

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച്...

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക വിധി

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക...

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

Related Articles

Popular Categories

spot_imgspot_img