web analytics

എച്ച് 1എൻ1 വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു

എച്ച് 1എൻ1 വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു

കൊച്ചി: വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചത്.

നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ ആയി നടത്താനാണ് തീരുമാനം. നിലവിൽ അഞ്ച്‌ വിദ്യാർഥികൾക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പസ് അടക്കുകയായിരുന്നു.

ഓഗസ്റ്റ് 5-ാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും ശേഷം ക്യാമ്പസിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂർണമായും തുറന്നു പ്രവർത്തിക്കുക.

ക്യാമ്പസിലുള്ള വിദേശ വിദ്യാർഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഹോസ്റ്റലിൽ തുടരാനുള്ള അനുവാദം നൽകിയിട്ടുണ്ട്. മറ്റ് വിദ്യാർഥികൾ വീടുകളിലേക്ക് പോകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

എസ്എൽഎസ് ക്യാമ്പസിലെ വിദ്യാർഥികൾക്കാണ് H1N1 സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എലിപ്പനിയാകാം

സംസ്ഥാനത്ത് പലയിടത്തും എലിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. മലയോര മേഖലകളിലാണ് കൂടുതലായി എലിപ്പനി പടരുന്നത്. എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

എലിപ്പനി ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന ,ശക്തമായ ശരീരവേദന, കണ്ണിനു ചുവപ്പ്/മഞ്ഞനിറം,കാൽവണ്ണയിലെ പേശി വേദന. മൂത്രത്തിന്റെ അളവ് കുറഞ്ഞ് മൂത്രത്തിന് മഞ്ഞ നിറം/ചുവപ്പ് നിറം ഇവ എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ.്

എലിപ്പനിസാധ്യത കൂടുതലുള്ളതാർക്ക്?
  1. ഓട, കുളം, തോട് വൃത്തിയാക്കുന്നവർ വയലിൽ ജോലി എടുക്കുന്നവർ ,പട്ടി ,പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾ കന്നുകാലികൾ ഇവയെ പരിചരിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ ,കുളം തോട് എന്നിവിടങ്ങളിൽ നിന്നും മീൻ പിടിക്കുന്നവർ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ.
  2. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കുകയോ കുടിക്കുകയോ ചെയ്യുന്നവർ,എലി മൂത്രം കലരാൻ ഇടയുള്ള സ്ഥലങ്ങളിൽ ഇടപഴകുന്നവർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ.
എലിപ്പനി തടയാം

കൈകാലുകളിലെ മുറിവുകൾ കണ്ണ് മൂക്ക് വായ എന്നിവയിലൂടെയാണ് എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്.


കൈകാലുകളിൽ മുറിവുകളോ വിണ്ടുകീറലോ ഉണ്ടെങ്കിൽ, വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്.

ജോലിക്കായി ഇറങ്ങേണ്ടി വന്നാൽ മുറിവുകൾ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞു സൂക്ഷിക്കുക.കൈയുറകളും, കാലുറകളും ധരിക്കുക.തോട്, കുളം എന്നിവിടങ്ങളിലെ വെള്ളം കൊണ്ട് മൂക്കും വായും കഴുകരുത്.

കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കളിക്കരുത് .ജോലിക്കായി ഇറങ്ങുമ്പോൾ കൈയുറ ,കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷ മാർഗ്ഗങ്ങൾ ഉപയോഗിക്കുക.

വീടിന് പുറത്തിറങ്ങുമ്പോൾ ചെരുപ്പ് നിർബന്ധമായും ധരിക്കുക. ആഹാരസാധനങ്ങൾ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടരുത്. എലി മാളങ്ങൾ നശിപ്പിക്കുക

Summary: Following the confirmation of H1N1 (swine flu) cases among students, the Cochin University of Science and Technology (CUSAT) campus has been temporarily shut down. The campus will remain closed until the 5th of next month as a precautionary measure.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ് കെ. മാണിക്ക് അടിതെറ്റുമോ?

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ്...

പ്രശാന്തിന് എട്ടാം ‘അടി’; നിയമസഭാ ഫലത്തിന് തൊട്ടുപിന്നാലെ വീണ്ടും സസ്‌പെൻഷൻ; ‘എന്തുകാര്യത്തിന്’ എന്ന് മറുപടി

പ്രശാന്തിന് എട്ടാം 'അടി'; നിയമസഭാ ഫലത്തിന് തൊട്ടുപിന്നാലെ വീണ്ടും സസ്‌പെൻഷൻ; 'എന്തുകാര്യത്തിന്'...

​‘അന്നേ പറഞ്ഞതല്ലേ ഞങ്ങളുണ്ടെന്ന്!’; കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി. സതീശൻ

​‘അന്നേ പറഞ്ഞതല്ലേ ഞങ്ങളുണ്ടെന്ന്!’; കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി....

കഴക്കൂട്ടത്ത് വി. മുരളീധരൻ ജയിച്ചു! കടകംപള്ളിയെ വീഴ്ത്തി തലസ്ഥാനത്ത് താമര വിരിഞ്ഞു

കഴക്കൂട്ടത്ത് വി. മുരളീധരൻ ജയിച്ചു! കടകംപള്ളിയെ വീഴ്ത്തി തലസ്ഥാനത്ത് താമര വിരിഞ്ഞു തിരുവനന്തപുരം: ശക്തമായ...

സിപിഎം കോട്ടകളിൽ ‘വിമത’ വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും തിരിച്ചടി!

സിപിഎം കോട്ടകളിൽ 'വിമത' വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

Related Articles

Popular Categories

spot_imgspot_img