web analytics

അയർലണ്ടിൽ കാണാതായ ഈ പെൺകുട്ടിയെ കണ്ടവരുണ്ടോ…?വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനിൽ നിന്ന് പതിനാല് വർഷം മുൻപ് കാണാതായ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് ഗാർഡ. എസ്ര ഉയ്‌റൂണി എന്ന യുവതിയെയാണ് ക്ലോണ്ടാൽക്കിനിലെ വീട്ടിൽ നിന്ന് 14 വർഷങ്ങൾക്ക് മുൻപ് കാണാതായത്.

2011 ഫെബ്രുവരി 23 ന് രാവിലെ 7.15 ന് കോളിൻസ്‌ടൗൺ ഗ്രോവിലെ വീട്ടിൽ നിന്ന് പുറത്തു പോയ ഉയ്‌റൂണിനെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായപ്പോൾ ഉയ്‌റൂണിന് 38 വയസ്സായിരുന്നു പ്രായം.

പുറത്തു പോകുമ്പോൾ അവർ കറുത്ത ലെഗ്ഗിംഗ്‌സും വെളുത്ത നൈക്ക് ട്രെയിനറുകളും ഇരുണ്ട ടോപ്പും ആണ് ധരിച്ചിരുന്നത്. ചാരനിറത്തിലുള്ള റെനോ ട്വിംഗോ രജിസ്ട്രേഷൻ നമ്പർ 08-D-23067 – കാറിലാണ് ഉയ്‌റൂൺ പോയത്. കാർ പിന്നീട് കോ വിക്ലോയിലെ ബ്രേയിലെ പ്രൊമെനേഡിൽ നിന്ന് കണ്ടെത്തിയിരുന്നു.

എന്തെങ്കിലും വിവരം അറിയാവുന്നവർ 01 666 7700 എന്ന നമ്പറിൽ റോണൻസ്റ്റൗൺ ഗാർഡ സ്റ്റേഷനെയോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിനെയോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനെയോ ബന്ധപ്പെടണം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി വനപാലകർ

കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി...

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം; അംഗീകാരം നൽകി ബ്രിട്ടീഷ് പ്രഭുസഭ

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ലണ്ടൻ:...

ഫേസ്‌ക്രീം മാറ്റിവച്ചതിന് മാതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തകർത്തു; മകൾ പിടിയിൽ; സംഭവം കൊച്ചിയിൽ

ഫേസ്‌ക്രീം മാറ്റിവച്ചതിന് മാതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തകർത്തു; മകൾ പിടിയിൽ;...

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ കുഴൽമന്ദം:...

Related Articles

Popular Categories

spot_imgspot_img