web analytics

വീ​ടി​ൻറെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും നി​ർ​മി​ച്ച ന​ൽകി​യ​തി​ൽ ത​ട്ടി​പ്പ്​; വീ​ട്ടു​ട​മ​ക്ക്​ 2,03,000 രൂ​പ ന​ൽകണമെന്ന് ഉ​പ​ഭോ​ക്തൃ ത​ർക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ

റാ​ന്നി: വീ​ടി​ൻറെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും നി​ർ​മി​ച്ച ന​ൽകി​യ​തി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യ വ്യ​ക്തി വീ​ട്ടു​ട​മ​ക്ക്​ 2,03,000 രൂ​പ ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.( Fraud in providing the doors and windows of the house)

റാ​ന്നി ഉ​ന്ന​ക്കാ​വ് തു​ലാ​മ​ണ്ണി​ൽ ജോ​ബി​ൻ ജോ​സ് പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും നി​ർ​മി​ക്കാ​ൻ ക​രാ​ർ ന​ൽകി​യ കോ​ട്ട​യം മ​ണി​മ​ല ക​ട​യ​നി​ക്കാ​ട് സ്വ​ദേ​ശി പു​തു​പ്പ​റ​മ്പി​ൽ പി.​എ​സ്. ജ​യ​നാ​ണ് തു​ക അ​ട​ക്കേ​ണ്ട​ത്.

2021ൽ ​കോ​യി​പ്രം വി​ല്ലേ​ജി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച വീ​ടി​ൻറെ ക​രാ​റാ​ണ് ത​ർക്ക​ത്തി​നൊ​ടു​വി​ൽ കോ​ട​തി ക​യ​റി​യ​ത്. വീ​ടി​നാ​വ​ശ്യ​മാ​യ ജ​ന​ൽ, വാ​തി​ലു​ക​ൾ എ​ന്നി​വ​യു​ടെ മാ​തൃ​ക​ക​ളും മ​റ്റും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. തേ​ക്ക്, പ്ലാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ മാ​ത്ര​മേ നി​ർ​മാ​ണം ന​ട​ത്താ​വൂ​വെ​ന്നും നി​ർദേ​ശം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​യ​ന്, ജോ​ബി​ൻ പ​ല ത​വ​ണ​ക​ളാ​യി 1,52,000 രൂ​പ ന​ൽ​കി. എ​ന്നാ​ൽ എ​തി​ർ ക​ക്ഷി​യാ​യ ജ​യ​ൻ മൂ​പ്പെ​ത്താ​ത്ത പ​ല​ക​ക​ളും മ​റ്റ് ത​ടി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണി ന​ട​ത്തി​യ​ത്. ഇ​തോ​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും മ​റ്റും വ​ള​ഞ്ഞും വി​ട​വു​ണ്ടാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി .

പി​ന്നീ​ട് പു​തി​യ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും നി​ർ​മി​ച്ച ശേ​ഷ​മാ​ണ് ഹ​ർ​ജി​ക്കാ​ര​ന്​ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റാ​നാ​യ​ത്. ജ​യ​ൻ വാ​ങ്ങി​യ 1,52,000 രൂ​പ ഹ​ര​ജി​ക്കാ​ര​ന് തി​രി​കെ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യെ​ങ്കി​ലും അ​വ​ധി​ക​ൾ ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന്​ ഇ​രു​ക​ക്ഷി​ക​ളും ക​മീ​ഷ​ന് മു​മ്പാ​കെ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. മോ​ശം ത​ടി ഉ​പ​യോ​ഗി​ച്ച് വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും നി​ർ​മി​ച്ച​തി​നാ​ൽ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും വ​ള​യു​ക​യും ശി​ഥി​ല​മാ​കു​ക​യും ചെ​യ്ത​താ​യി ക​മീഷ​ൻ ക​ണ്ടെ​ത്തി. ത​ടി​പ്പ​ണി​യി​ൽ ക​രാ​റു​കാ​ര​ൻ ഗു​രു​ത​ര പി​ഴ​വ് വ​രു​ത്തി​യ​താ​യി ഉ​പ​ഭോ​ക്തൃ ത​ർക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ വി​ല​യി​രു​ത്തി.

ഇ​ത​നു​സ​രി​ച്ച്, ഹ​ര​ജി​ക്കാ​ര​ന് 1,52,000 രൂ​പ​യും, ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1,00,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 10,000 രൂ​പ​യും പ്ര​തി​ഭാ​ഗം ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ക​മീ​ഷ​ൻ പ്ര​സി​ഡ​ൻറ്​ ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ, അം​ഗം നി​ഷാ​ദ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ചേ​ർന്നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

 

Read Also: ദന്തേവാഡയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img