web analytics

ലോകത്തെ തന്നെ ഏറ്റവും നല്ല 100 ഭക്ഷണങ്ങൾ…ഒന്നാമത് കൊളംബിയൻ ലെക്കോണ; ഇടംപിടിച്ച് ബിരിയാണിയും സാദാ മലയാളികളുടെ സ്വന്തം ടച്ചിം​ഗ്സും

ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത് നാല് ഇന്ത്യൻ വിഭവങ്ങൾ. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് 2024/25 വർഷത്തെ വേൾഡ് ഫുഡ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴാണ് നാല് ഇന്ത്യൻ ഭക്ഷണങ്ങൾ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. വിവിധ പാചകരീതികളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ രീതി.

മുർഗ് മഖാനിയാണ് (ബട്ടർ ചിക്കൻ) ലോകത്ത് ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന ഇന്ത്യൻ വിഭവങ്ങളിൽ ആദ്യസ്ഥാനത്ത്. ആഗോളതലത്തിൽ നോക്കുമ്പോൾ 29-ാം സ്ഥാനത്താണ് ബട്ടൻ ചിക്കൻ. ഹൈദരാബാദി ബിരിയാണിയാണ് രണ്ടാമത്. പട്ടികയിൽ 31-ാം സ്ഥാനമാണ് ഹൈദരാബാദി ബിരിയാണിക്ക്. മലയാളികളുടെ സ്വന്തം ടച്ചിം​ഗ്സ് ആയി അറയിപ്പടുന്ന ചിക്കൻ 65, കീമ എന്നിവ യഥാക്രമം 97-ാം സ്ഥാനത്തും 100-ാം സ്ഥാനത്തും ഉണ്ട്. അമൃത്‌സരി കുൽച്ച, ബട്ടർ ഗാർലിക് നാൻ എന്നീ വിഭവങ്ങളും ആദ്യ നൂറിൽ എത്തിയില്ലെങ്കിലും മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.

പന്നിയിറച്ചി ഉപയോഗിച്ച്ഉണ്ടാക്കുന്ന കൊളംബിയൻ വിഭവമായ ലെക്കോണയാണ് ഒന്നാം സ്ഥാനത്ത്. യെല്ലോ പീസ്, ഗ്രീൻ ഉള്ളി, മസാലകൾ എന്നിവ നിറച്ച് മണിക്കൂറുകളോളം ഔട്ട്ഡോർ ഇഷ്ടിക അടുപ്പിൽ പാകം ചെയ്താണ് കൊളംബിയൻ വിഭവമായ ലെക്കോണ ഉണ്ടാക്കുന്നത്.

ഇറ്റലിയുടെ പിസ നപോളറ്റാന, ബ്രസീലിൻ്റെ പികാന, അൾജീരിയയുടെ റെച്ച, തായ്‌ലൻഡിൻ്റെ ഫാനേങ് കറി, അർജൻ്റീനയുടെ അസാഡോ, തുർക്കിയുടെ കോക്കർട്‌മെ കബാബ്, ഇന്തോനേഷ്യയുടെ റവോൺ, തുർക്കിയുടെ കാഗ് കബാബ്, എത്യോപ്യയുടെ ടിബ്‌സ് എന്നിവയാണ് യഥാക്രമം ആദ്യ രണ്ട് മുതൽ പത്ത് സ്ഥാനങ്ങളിൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img