web analytics

കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; മുൻ കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ അറസ്റ്റിൽ

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ മുൻ കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ അറസ്റ്റിൽ. പുതുക്കോട് സ്വദേശി മോഹനനാണ് (57) അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 10:50-നായിരുന്നു സംഭവം.

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയോട് വടക്കഞ്ചേരിക്ക് സമീപം എത്തിയപ്പോൾ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഉടൻ തന്നെ യാത്രക്കാരി കണ്ടക്ടറോട് വിവരം പറഞ്ഞു. കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് മോഹനനെ പിടിച്ച് നിർത്തി വടക്കഞ്ചേരി പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് വടക്കഞ്ചേരി പോലീസെത്തി മോഹനനെ അറസ്റ്റു ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img