web analytics

മഴനനയാതെ നോക്കിയിട്ടും മഴമാറിയപ്പോൾ മറന്നു; നന്ദിയില്ലാത്ത മനുഷ്യർ! കഴിഞ്ഞ വർഷം മെട്രോയിൽ മറന്നു വെച്ചത് 766 കുടകൾ

കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായതും മഴയൊന്ന് മാറിയാൽ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്. ഇത്തരത്തിൽ യാത്രക്കാർ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോയിൽ.

നേരത്തെ എത്തിയ മൺസൂൺ സംസ്ഥാനത്ത് മെയ് അവസാനവാരത്തിൽ തന്നെ കനത്ത മഴയ്ക്കിടയാക്കിയിരുന്നു. ഈ ദിവസങ്ങൾക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളിൽ തന്നെ മെട്രോയിൽ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വർധിച്ചുകഴിഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മറന്നുവെച്ചത്. വൈറ്റിലയിൽ നിന്നും ആറെണ്ണവും കടവന്ത്രയിൽ നിന്ന് നാലെണ്ണവുമാണ് ലഭിച്ചത്. ഇതോടെ കഴിഞ്ഞ സീസണിലെ ട്രെൻഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

766 കുടകളാണ് കഴിഞ്ഞ വർഷം കൊച്ചി മെട്രോയിൽ നിന്നും ആകെ ലഭിച്ചത്. ഇതിൽ 30 എണ്ണം മാത്രമാണ് മടക്കി നൽകിയത്. തങ്ങളുടെ പക്കൽ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, കുടകൾ മാത്രമല്ല മെട്രൊയിൽ നിന്ന് ഉടമസ്ഥരില്ലാത്ത നിലയിൽ ലഭിക്കാറുള്ളത്.

ഹെൽമറ്റ്, പണം, വാച്ച്, ബാഗ്, രേഖകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ തുടങ്ങിയവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ കൊച്ചി മെട്രോയുടെ വെബ് സൈറ്റിൽ ഉൾപ്പെടെ പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകൾ സമർപ്പിച്ച് തിരികെ സ്വന്തമാക്കാൻ അവസരം ഉണ്ടെന്നും മെട്രോ അധികൃതർ പറയുന്നു.

ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷൻ കൺട്രോളർക്ക് കൈമാറുന്നതാണ് മെട്രോയിലെ രീതി. ഇത്തരം സാധനങ്ങളുടെ വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തി സുക്ഷിക്കും.

ഈ വിവരങ്ങളാണ് പിന്നീട് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. വസ്തുക്കൾ കണ്ടെത്തിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഉടമസ്ഥർ എത്തിയില്ലെങ്കിൽ അത് സ്റ്റേഷനുകളിൽ നിന്നും മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വർഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും മെട്രോയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

കെഎംആർഎല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇതിൽ 123 എണ്ണം ഉടമസ്ഥർക്ക് തിരികെ നൽകിയിരുന്നു.

മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോൾ 140 എണ്ണം ബാങ്കിലേക്ക് മാറ്റി. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകൾ (കാർഡുകൾ ഉൾപ്പെടെ) ബന്ധപ്പെട്ടവർക്ക് അയച്ചുനൽകിയിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

Related Articles

Popular Categories

spot_imgspot_img