web analytics

യുകെ എൻഎച്ചഎസ് ട്രസ്റ്റുകളുടെ മേലുള്ള കടുത്ത നിയന്ത്രണം; മലയാളികൾ അടക്കമുള്ള നേഴ്‌സുമാർക്ക് ഇനി യുകെയിൽ സാധ്യത ബാക്കിയുണ്ടോ..?

1948 – ൽ യുകെ ഗവൺമെന്റ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എന്ന ആരോഗ്യ സംവിധാനം ആരംഭിച്ചത് ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. . യുകെയിലെ എൻഎച്ചഎസ് സംവിധാനം ഇന്ന് വലിയ തോതിൽ വിദഗ്ദ്ധരായ നഴ്‌സുമാരുടെ അഭാവം നേരിടുന്നുണ്ട്.

വിദേശ നഴ്‌സുമാരെ യുകെയിൽ സ്‌പോൺസർ ചെയ്യുന്നതിനായി തൊഴിലുടമകൾ കൂടുതൽ വേതനം നൽകേണ്ടതായി വരും. ഷോർട്ടേജ് സ്‌കിൽ ലിസ്റ്റിൽ ഉണ്ടായാൽപ്പോലും ഇനിമേൽ കുറഞ്ഞ വേതന നിരക്കുകൾ അനുവദനീയമല്ല. അതിനാൽ തൊഴിൽ ഉടമകൾക്ക് ഇനിയുള്ള നിയമനം കൂടുതൽ ചെലവേറിയതാകുന്നു.

നിരവധി മലയാളി നഴ്‌സുമാർ നിലവിൽ യുകെയിൽ എൻഎച്ച്എസ് ആശുപത്രികളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു പോരുന്നു. യുകെയിൽ പുതിയ നിയമ നടപടികൾ ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്ന് നേരിട്ട് എംപ്ലോയർ റിക്രൂട്ട്‌മെന്റ് സാധ്യതകൾ കുറയുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യയിൽ നിന്നുള്ള നഴ്‌സസ് / കെയറർ ഉൾപ്പടെയുള്ള മറ്റു റിക്രൂട്ട്‌മെന്റുകളെയും പുതിയ നിയമ ഭേദഗതി നല്ല രീതിയിൽ ബാധിക്കും.

പ്രവൃർത്തി പരിചയം, മലയാളി നഴ്‌സുമാരുടെ രോഗികളോടുള്ള സമീപനം, ശാന്തസ്വഭാവം എന്നിവ യുകെയിലെ ആരോഗ്യരംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തിലെ നഴ്‌സിങ് വിദ്യാഭ്യാസം മികച്ച നിലവാരം പുലർത്തുന്നതിനാൽ യുകെ നഴ്‌സിങ് കൗൺസിൽ അംഗീകാരം എളുപ്പത്തിൽ ലഭിക്കുന്നു. ചുരുക്കത്തിൽ കാര്യങ്ങൾ അല്പം പരുങ്ങലിൽ ആണെങ്കിലും യുകെ സ്വപ്‌നങ്ങൾ നേഴ്‌സുമാർക്ക് ഉപേക്ഷിക്കാൻ സമയമായില്ല എന്നുതന്നെയാണ് പുറത്വരുന്ന സൂചനകൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img