വനംകയ്യേറ്റത്തിന് നേരേ കണ്ണടച്ച് വനംവകുപ്പ്; തിരിച്ചുപിടിക്കാനുള്ളത് 5010.579 ഹെക്ടർ; ഇടുക്കിയിൽ മാത്രം ഒഴിപ്പിക്കാനുള്ളത് 1452 ഹെക്ടർ

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുന്നത് 5010.579 ഹെക്ടർ വനഭൂമി. വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 1977 ജനുവരി ഒന്നിനു ശേഷം കയ്യേറിയ വനഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇടുക്കി, മലപ്പുറം,വയനാട്,പാലക്കാട് ജില്ലകളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്ന് വനം വകുപ്പ് തയ്യാറാക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇടുക്കിയിൽ മാത്രം ഒഴിപ്പിക്കാനുള്ളത് 1452 ഹെക്ടർ വനഭൂമിയാണ്.
കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്. മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിൽ കയ്യേറ്റങ്ങൾ കുറവാണ്. ഹൈറേഞ്ച്, നോർത്ത്, ഈസ്റ്റ് സർക്കിളുകളിലാണ് കയ്യേറ്റങ്ങൾ കൂടുതലും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 63.89575 ഹെക്ടർ വനഭൂമി തിരിച്ചു പിടിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 13.956 ഹെക്ടർ വനഭൂമി മാത്രമാണ് തിരിച്ചു പിടിച്ചത്. സർവെയിൽ 1977-ന് മുമ്പുതന്നെ 650തിലേറെ ആളുകൾ വനഭൂമി കൈയേറിയതായി വകുപ്പുതന്നെ സമ്മതിക്കുന്നു. എന്നാൽ, വകുപ്പുതല അന്വേഷണം സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലെന്നതാണ് യാഥാർഥ്യം.

കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയിട്ടും അത് നടപ്പിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പിടിപാടുള്ളവർ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പിക്കുകയാണ് പതിവ്. അങ്ങനെ വനഭൂമി തിരിച്ചുപിടിച്ചു എന്നുപറയുന്നത് പ്രഹസനമായി മാറുകയാണ്. 2018-ൽ വനഭൂമി കൈയേറ്റം നടത്തിയവർക്കെതിരെ പത്തോളം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴും വനംവകുപ്പ് സർവെ നടത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ പത്തനംതിട്ട: തിരുവല്ലയിൽ പെൺമക്കളോടൊപ്പം കാണാതായ റീന എന്ന...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

Related Articles

Popular Categories

spot_imgspot_img