56 വർഷങ്ങൾക്ക് ശേഷം വിമാനാപകടത്തിൽ വീരമൃത്യു വരിച്ച തോമസ് ചെറിയാൻ എന്ന സൈനികന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തകൾ കേൾക്കുമ്പോൾ ഹുസൈൻ എന്ന സൈനികന്റെ വിവരങ്ങൾ എന്നെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട് ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത്. For half a century, the family has been waiting for the return of a soldier named Hussain
1974 മേയ് നാലിന് ൽ ഹുസൈൻ മരിച്ചതായി ടെലിഗ്രാം വഴിയാണ് ഹുസൈന്റെ മരണ വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. ഇതേ വർഷം മേയ് ഒന്നിന് ഹുസൈൻ നാട്ടിലെത്തുമെന്ന് ടെലഗ്രാമിൽ ലഭിച്ച സന്ദേശത്തിൽ സന്തോഷിച്ച് ഇരിക്കുന്ന കുടുംബത്തിനാണ് ഹുസൈന്റെ മരണ വാർത്ത ലഭിക്കുന്നത്.
മഞ്ഞപ്പിത്തം വന്നു മരിച്ചെന്നായിരുന്നു മരണ സന്ദേശത്തിൽ കുറിച്ചിരുന്നത്. തപ്പിയിറങ്ങിയ വീട്ടുകാ ർക്ക് മുന്നിൽ ഇടിത്തീ പോലെ റെയിൽവേ സമരം വന്നു വീണു. ഇതോടെ അന്വേഷണവും മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലായി.
രാഷ്ട്രപതിക്ക് ഉൾപ്പെടെ വിവരങ്ങൾ പറഞ്ഞ് കത്തയച്ചു എന്നാൽ ഏതാനും മാസം തപാലിൽ ചെറിയ തുക ലഭിച്ചതല്ലാതെ മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഇപ്പോഴും ഹുസൈൻ മരിച്ചൊ മരിച്ചെങ്കിൽ അന്ത്യവിശ്രമ സ്ഥലം എവിടെയാണ് അതോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ബന്ധുക്കൾക്ക് അറിയില്ല.
മാന്നാറിൽ നിന്നും ഇടുക്കിയിലേക്ക് കുടിയേറിയ ഹുസൈന്റെ മാതാപിതാക്കളായ മുഹമ്മദ് കുട്ടിയും – ഫാത്തിമാക്കുഞ്ഞും മരണപ്പെട്ടു.
അവസാന നാൾ വരെയും അഞ്ച് മക്കളിൽ ഏക ആൺതരിയായ ഹുസൈന്റെ വിവരങ്ങൾ അറിയാതെ ഇവർ ദു:ഖിച്ചിരുന്നു. എന്നെങ്കിലും ഹുസൈന്റെ വിവരങ്ങളും തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടിലുള്ള കുടുംബാംഗങ്ങൾ.