വയനാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുട്ടിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ചികിത്സ തേടിയത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.(Food poisoning in Meppadi; One more person is under treatment)
നേരത്തെ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റില്‍ അടങ്ങിയ സോയാബീന്‍ ഇവര്‍ കഴിച്ചിരുന്നു. ഇതിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പ്രാഥമിക നിഗമനം. നിലവിൽ മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് നൽകുന്ന കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കലക്ടർ നിർദേശം നൽകി. നിലവിൽ സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.