പാലക്കാട് ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണക്കാരൻ വെൽകം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് രണ്ട് മാസത്തേക്ക് റദ്ദാക്കി. (Food poisoning during wedding ceremony in Shornur; Catering service license revoked)
പാചകക്കാർക്ക് ആരോഗ്യ കാർഡില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ചടങ്ങ് നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വധുവും വരനും ഉൾപ്പെടെ150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Read More: കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശ കുറിപ്പ് ലഭിച്ചത് വിമാനത്തിലെ സീറ്റിനടിയിൽ നിന്ന്
Read More: ഗുരുവായൂരിൽ ജൂലായ് ഒന്ന് മുതൽ സ്‌പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം; പകരം സംവിധാനം ഇങ്ങനെ: