web analytics

അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ.. കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക.. സെയിൽസ് ഗേളിൻ്റെ മകൻ ഡോക്ടറായപ്പോൾ കുറിപ്പുമായി മന്ത്രിയും

സെയിൽസ് ഗേളായി ജോലി ചെയ്യുന്ന അമ്മയുടെ മകൻ ഡോക്ടറായതിന്‍റെ സന്തോഷം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം സ്വദേശിയായ അർജുന്റെയും അമ്മയുടെയും ചിത്രങ്ങളടക്കമുള്ള കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്. ‘അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ…’ എന്നെഴുതിയാണ് മന്ത്രിയുടെ കുറിപ്പ് തുടങ്ങുന്നത്. മറ്റു കുട്ടികൾക്ക് അർജുൻ ഒരു മാതൃകയാണെന്നും മന്ത്രി പറയുന്നു.

അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ.. കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക.. ഏറെ സ്നേഹത്തോടെ അർജുൻ ബിയുടെ പോസ്റ്റ്‌ പങ്കുവെക്കുന്നു…

” ❤️ʀᴇᴅ ᴄᴏᴀᴛ and ᴡʜɪᴛᴇ ᴄᴏᴀᴛ🤍

ചുവന്ന കോട്ടും വെള്ള കോട്ടും…….കാഴ്ചയിൽ രണ്ടും തമ്മിൽ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റെയും ഭലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് 💯 അതിന്റെ credit ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയ്യാറുമല്ല എന്നാണ് അർജുന്റെ പോസ്റ്റ്.

 

Read Also:ലോകത്തെ മാറ്റിമറിച്ച സംരംഭകരുടെ ഫോബ്‌സ് പട്ടികയിൽ ഇടംനേടി മലയാളി യുവതി; പാലക്കാട്ടുകാരി സീതാലക്ഷ്മി നാരായണൻ സ്വപ്ന നേട്ടം കൈവരിച്ചത് 29 മത്തെ വയസ്സിൽ

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

Related Articles

Popular Categories

spot_imgspot_img