പൂവിളി ഉയരും മുൻപേ പൂവില ഉയരങ്ങളിലേക്ക്
ഓണവിപണിയിൽ അനക്കം തുടങ്ങുംമുൻപേ സംസ്ഥാനത്ത് പൂവില ഉയരാൻ തുടങ്ങി. അത്തപ്പൂക്കളത്തിലെ പ്രധാന പൂവായ ബന്ദി ഇനങ്ങൾക്ക് ഒരാഴ്ചയ്ക്കിടെ 100 ശതമാനമാണ് വില വർധിച്ചത്.
കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 മുതൽ 70 രൂപയായിരുന്ന ബന്ദിപ്പൂവിന് ഇപ്പോൾ 150 രൂ പയാണ് ശരാശരിവില. 2022-ലും 28-ലും ഓണക്കാ ലത്ത് കേരളത്തിലെ പൂവില കു തിച്ചുയർന്നിരുന്നു.
അപ്രതീക്ഷിത മഴയിൽ തമി ഴ് നാട്ടിലെ പൂപ്പാടങ്ങൾ നശിച്ചതാണ്, അന്ന് വില ഉയരാനിടയാക്കിയത്. സമാനസാഹചര്യം ഇത്തവണയും തമിഴ്നാട്ടിലുണ്ട്.
ബെംഗളൂരു, മൈസൂരു, ഗു ണ്ടൽപ്പേട്ട്, ഹൊസൂർ, സേലം, ഊട്ടി, കോയമ്പത്തൂർ, കമ്പം, തേനി, ശീലയം പട്ടി, ശങ്ക രൻകോവിൽ, മധുര, ഡിണ്ടി ഗൽ, തോവാള തുടങ്ങിയ കേന്ദ്ര ങ്ങളിൽനിന്നാണ് മധ്യകേരളത്തിലെ ഓണവിപണിയിലേ ക്ക് പൂക്കൾ എത്തുന്നത്.
ശങ്കരൻകോവിൽ ഉൾപ്പെടുന്ന മേഖലയിലെ പൂപ്പാടങ്ങളിൽ ഇത്ത വണ മഴമൂലമുള്ള നാശമുണ്ട്. 27, 28 തീയതികളിൽ ദക്ഷി ണേന്ത്യയിൽ വിനായകചതുർഥി ആഘോഷം വരും. തമിഴ്നാ ട്, കർണാടക വിപണികളിൽ ഓണത്തെക്കാൾ കച്ചവടം, ‘പി ള്ളയാർ ചതുർഥി’ എന്നറിയപ്പെ ടുന്ന വിനായകചതുർഥിക്കാണ്.
പൂക്കളുടെ ആവശ്യം ഈ സം സ്ഥാനങ്ങളിൽ ഏറ്റവും കൂടു തൽ വരുന്നതും ഈ സമയത്താ ണ്. കേരളത്തിൽ അത്താഘോഷം തുടങ്ങുന്നതിനൊപ്പം വിനാ യകചതുർഥി കൂടി വരുന്നതോടെ പൂവില ഉയരും.
ചിങ്ങം ഒന്നു മുതൽ വിവാഹം, ഗൃഹപ്രവേശം അടക്കമുള്ള മുഹൂർത്തങ്ങൾ ഉള്ളതും പൂവില ഉയരാൻ കാരണമാകും. 100 രൂപ വിലയുണ്ടായിരുന്ന നന്ദ്യാർവട്ടത്തിനും റോസാപ്പൂവിനും 300-ഉം 200-ഉം രൂപയായി.
മുല്ലപ്പൂവിന് ഇപ്പോൾ 350 രൂപയാണ് വില. ചിങ്ങമാ കുന്നതോടെ ഇനിയും കൂടിയേക്കാമെന്ന് കച്ചവടക്കാർ പറയുന്നു. ബെംഗളൂരു മേഖലയിൽനി ന്നാണ് കൂടുതൽ പൂക്കൾ എത്തി ക്കുന്നത്.
അത്തപ്പൂക്കളം ഇട്ടുതു ടങ്ങാൻ ഇനി 15 നാൾകൂടിയുണ്ട്. വാടാമുല്ലപ്പൂക്കൾ മാർക്കറ്റിൽ വന്നുതുടങ്ങിയിട്ടില്ല. അത്താ ഘോഷം തുടങ്ങുന്നതോടെ വാ ടാമുല്ലയുമെത്തും.
2024-ൽ ഓണക്കാലത്ത് 150 രൂപയായിരുന്നു വാടാമുല്ലയുടെ ശരാശരിവില. ഇത്തവണ 50 രൂ പയെങ്കിലും കൂടുമെന്ന് മൊത്ത ക്കച്ചവടക്കാർ പറയുന്നു. ജമന്തി പൂവിന് 300-350 ആണ് ഇപ്പോഴ ത്തെ വില.