web analytics

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

ലണ്ടൻ ∙ വിമാനയാത്രയ്ക്കിടെ ബ്രിട്ടീഷ് എയർവേയ്‌സ് എയർഹോസ്റ്റിനെ നഗ്നനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിവാദം.

41 കാരനായ ഹേഡൻ പെന്തക്കോസ്റ്റ് എന്ന ഫ്ലൈറ്റ് അറ്റൻഡന്റാണ് കാലിഫോർണിയയിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനം പറക്കുന്നതിനിടെ പ്രശ്‌നത്തിൽപ്പെട്ടത്.

വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ് അദ്ദേഹം ശുചിമുറിയിൽ പ്രവേശിച്ചെങ്കിലും ഏറെ നേരം പുറത്തിറങ്ങിയില്ല. പിന്നാലെ സഹപ്രവർത്തകർ വാതിൽ തുറന്നപ്പോൾ ഹേഡനെ നഗ്നനായ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ മറ്റൊരു അറ്റൻഡന്റ് അദ്ദേഹത്തിന് വസ്ത്രം ധരിപ്പിക്കുകയും ഒഴിഞ്ഞ സീറ്റിലേക്കു മാറ്റുകയും ചെയ്തു. യാത്രയുടെ ശേഷിക്കുന്ന സമയത്ത് ജീവനക്കാർ ഓരോ ഇരുപത് മിനിറ്റിലും അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചു.

ഹീത്രോ വിമാനത്താവളത്തിലെത്തിയ ഉടൻ പാരാമെഡിക്കൽ സംഘം ഇടപെട്ട് ഹേഡനെ ആശുപത്രിയിലേക്ക് മാറ്റി. നടത്തിയ രക്തപരിശോധനയിൽ മെത്താംഫെറ്റാമൈൻ, ആംഫെറ്റാമൈൻ തുടങ്ങിയ ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തി.

ലഹരിയുടെ സ്വാധീനത്തിൽ വ്യോമയാന നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഹേഡനെ ജോലിയിൽ നിന്ന് പുറത്താക്കി.

പിന്നീട് ഉക്‌സ്‌ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹേഡൻ കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; രക്ഷകനായി പൈലറ്റ്, ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞിനെ പുറത്തെടുത്തു



വിമാനത്തിൽവെച്ച് യാത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ നിരവധി സന്ദർഭങ്ങൾ നമുക്ക് അറിയാം. ജീവൻ നഷ്ടമാകുന്ന സാഹചര്യങ്ങളിൽ ജീവനക്കാരും സഹയാത്രികരും രക്ഷകരായതും നാം കേട്ടിട്ടുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം തായ്‌വാനിലെ തായ്‌പേയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിയറ്റ്‌ജെറ്റ് വിമാനത്തിൽ വളരെ വ്യത്യസ്തമായ ഒരു അടിയന്തരാവസ്ഥ ഉണ്ടായി.

യാത്രക്കാരിയായ ഒരു സ്ത്രീക്ക് വിമാനം പുറപ്പെട്ട് ഏതാനും സമയം പിന്നിട്ടതിന് ശേഷം പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

സഹയാത്രികരും ജീവനക്കാരും എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായപ്പോൾ വിമാനത്തിന്‍റെ ക്യാപ്റ്റൻ രക്ഷകനായെത്തി.

ശുചിമുറിക്കുള്ളിൽ പോയപ്പോഴാണ് യുവതിയ്ക്ക് പ്രസവവേദന ഉണ്ടായത്. അവർ ഉടൻ വിമാനത്തിനുള്ളിലെ കാബിൻക്രൂ അം​ഗങ്ങളെ വിവരമറിയിച്ചു.

എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായ ജീവനക്കാർ ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്സ്കുലിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ വിമാനത്തിന്‍റെ നിയന്ത്രണം സഹപൈലറ്റിനെ ഏൽപ്പിച്ച് അദ്ദേഹം കോക്പിറ്റിൽ നിന്നും പുറത്തിറങ്ങി.

ശുചിമുറിയിലെത്തിയ അദ്ദേഹം യുവതി, സജീവമായ പ്രസവവേദനയിലാണെന്ന് തിരിച്ചറിഞ്ഞു. ഉടൻതന്നെ യാത്രക്കാരിൽ ആരെങ്കിലും ഡോക്ടർമാരുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും ആരുമില്ലായിരുന്നു ഡോക്ടർമാരില്ലായിരുന്നു.

ഉടൻ തന്നെ ഡോക്ടർമാരിൽ നിന്നും ഫോണിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് യുവതിയെയും കുഞ്ഞിനേയും രക്ഷിക്കുകയായിരുന്നു. മെഡിക്കൽ രം​ഗത്ത് യാതൊരു മുൻ പരിചയമില്ലാത്ത ആളാണ് ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്‌സ്‌കുൽ.

തന്‍റെ 18 വർഷത്തെ കരിയറിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് ക്യാപ്റ്റൻ ജാക്കറിൻ സരൺരാക്‌സ്‌കുൽ വികാരഭരിതനായി പറഞ്ഞു. തായ്‌ലൻഡിലെ ബാങ്കോക്കിൽ വിമാനമിറങ്ങിയ ഉടൻ വിദ​ഗ്ദ വൈദ്യസംഘം അമ്മയെയും കുഞ്ഞിനെയും പരിചരിച്ചു.

രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ ജീവനക്കാർ കുഞ്ഞിന് നൽകിയിരിക്കുന്ന ഓമനപ്പേര് ‘സ്‌കൈ’ എന്നാണ്.

ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് ട്രാവൽ മെഡിസിൻ 2020-ൽ നടത്തിയ ഒരു പഠനത്തിൽ, 1929 -നും 2018 -നും ഇടയിൽ 74 കുട്ടികൾ വിമാനങ്ങളിൽ പിറന്നിട്ടുണ്ട്.

അതിൽ മൂന്ന് പേർ മാത്രം രക്ഷപ്പെട്ടില്ല. മിക്ക ഗർഭിണികൾക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെങ്കിലും, വിമാന യാത്രയ്ക്ക് മുമ്പ് ഗര്‍ഭിണികള്‍ ഡോക്ടര്‍മാരില്‍ നിന്നും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തേടണം.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

വൈദ്യുതി ഇല്ലെന്ന് ഉറപ്പ്… പക്ഷേ ഷോക്ക്: കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

കോന്നി: വൈദ്യുതി പ്രവാഹം പൂര്‍ണമായും നിര്‍ത്തിവെച്ചുവെന്നു കെഎസ്ഇബി വ്യക്തമാക്കിയ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന്...

വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു

വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ...

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ…

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ… തൃശൂർ: നടിയെ...

Related Articles

Popular Categories

spot_imgspot_img