web analytics

ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും

ഇസ്രയേല്‍ വ്യോമാക്രമണത്തിൽ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു; മരിച്ചവരിൽ പ്രതിരോധ മന്ത്രിയടക്കം ഉന്നതരും

യെമൻ തലസ്ഥാനമായ സനായിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹൂതി സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കം നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പലരും മരണപ്പെട്ടതെന്ന് യെമനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വ്യോമാക്രമണത്തിൽ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അൽ കരീം അൽ ഖമാരി എന്നിവർ ഉൾപ്പെടെ മറ്റു ഉന്നത നേതാക്കളും കൊല്ലപ്പെട്ടതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഹൂതി നിയന്ത്രിത സനായിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടതായിരുന്നുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2014 മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ തലസ്ഥാനമായ സനയും വടക്കൻ മേഖലകളും ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.

അതേസമയം തെക്കൻ ഏദനിൽ നിന്ന് പ്രസിഡന്റ് റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ പ്രവർത്തിക്കുന്നു. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളെ പോലെ ഹൂതികളും ഇസ്രയേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ്.

അൽ ജുംഹൂരിയചാനലിന്റെ റിപ്പോർട്ട് പ്രകാരം, സനായിലെ ഒരു അപ്പാർട്ട്മെന്റിലാണ് അൽ റഹാവി കൊല്ലപ്പെട്ടത്. ഏദൻ അൽ ഗദ് പത്രവും അൽ റഹാവി ഒട്ടേറെ സഹപ്രവർത്തകരോടൊപ്പം കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു.

ദശാബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചു; ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി

ആരാധകരുമായി എത്തി ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി. ജൂതന്മാർക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കരാർ നിലനിൽക്കെയാണ് മന്ത്രിയുടെ നടപടി.

ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന അൽ അഖ്‌സ പള്ളിയിൽ ദശാബ്ദങ്ങളായി ജൂതർ പ്രാർഥന നടത്താറില്ല. അവിടെയാണ് മന്ത്രി കയറി പ്രാർത്ഥന നടത്തിയത്.

ഇറ്റാമർ ബെൻ ഗ്വിർ ആണ് അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായിറ്റായിരുന്നു സംഭവം അരങ്ങേറിയത്.

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

പ്രാർഥനയ്ക്കു ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തു പലസ്തീൻ മതകാര്യ മന്ത്രാലയം ബെൻ ഗ്വിറിനെ അപലപിച്ചു. സംഭവം പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹമാസ് പറഞ്ഞു.

. 1967-ൽ ജോർദാനിൽനിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേൽ പിടിച്ചടക്കിയത് മുതൽ തൽസ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങൾക്ക് മാത്രമേ അവിടെ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ.

മുൻപും തിഷാ ബിആവ് അനുസ്മരണങ്ങൾ ഉൾപ്പെടെ പലതവണ ബെൻ ഗ്വിർ ഈ സമുച്ചയം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്.

അതേസമയം, ടെമ്പിൾ മൗണ്ടിലെ തൽസ്ഥിതി നിലനിർത്തുന്നതിനുള്ള നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും വരികയുമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

അൽ അഖ്‌സ പള്ളിയുടെ ഭരണം നടത്തുന്ന ജോർദാനും സൗദി അറേബ്യയും ബെൻ ഗ്വിറിന്റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഇസ്രയേൽ സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം; ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്രയേലി സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം. ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലായിരുന്നു സംഭവം.

ഖാന്‍ യൂനിസിലൂടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. 605-ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

സൈനികര്‍ സഞ്ചരിക്കുന്ന കവചിത വാഹനമാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ ഒരു പലസ്തീന്‍ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി ഐഡിഎഫ് ആരോപിച്ചു. ഉടന്‍ വാഹനം തീപിടിച്ചു.

തെക്കന്‍ ഗാസ മുനമ്പില്‍ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിനിടെ 605-ാം ബറ്റാലിയനിലെ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഐഡിഎഫ് അറിയിച്ചു.

അഗ്നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് ഇസ്രേയല്‍ അധികൃതര്‍ പറഞ്ഞു.



spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img