web analytics

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്.

കൃഷിക്കളത്തിനോട് ചേര്‍ന്ന ഗേറ്റും മതിലും തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. കുട്ടികള്‍ പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകർന്ന് കുട്ടിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.

കുഞ്ഞിനെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയിൽവീണു ; 9 വയസുകാരിക്ക് ദാരുണാന്ത്യം

ചക്ക തലയിൽ വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30ഓടുകൂടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന് കുട്ടി തലയിടിച്ച് സമീപത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img