web analytics

ഒപ്പത്തിനൊപ്പം മുന്നേറി കമലയും ട്രംപും; അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇനി അഞ്ചു നാൾ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ഞ്ച് ദി​വ​സം ശേ​ഷി​ക്കെ കൊ​ടു​മ്പി​രി​ക്കൊ​ണ്ട് പ്ര​ചാ​ര​ണം. Five days left for the US presidential election.

റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പും ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സും ത​മ്മി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ​ർ​വേ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ഞ്ചാ​ടി നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യി​രി​ക്കും അ​ന്തി​മ വി​ജ​യി​യെ നി​​ശ്ച​യി​ക്കു​ക​യെ​ന്ന​താ​ണ് സ്ഥി​തി.

വി​സ്കോ​ൺ​സ​ൻ, മി​നി​സോ​ട, മി​ഷി​ഗ​ൻ, നോ​ർ​ത് ക​രോ​ലൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥി​തി പ്ര​വ​ച​നാ​തീ​ത​മാ​യ​താ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് ടൈം​സ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ക​മ​ല ഹാ​രി​സി​ന് നേ​രി​യ മു​ൻ​തൂ​ക്ക​മു​ണ്ട്. ക​മ​ല​ക്ക് 49 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​ള്ള​പ്പോ​ൾ 48 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യോ​ടെ ട്രം​പ് ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ട്.

ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​യ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ ട്രം​പ് മു​ന്നി​ലാ​ണെ​ന്ന് ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ ഒ​രു പോ​യ​ന്റി​ൽ താ​ഴെ​യാ​ണ് ട്രം​പി​​ന്റെ ലീ​ഡ്. നോ​ർ​ത് ക​രോ​ലൈ​ന​യി​ൽ ഒ​രു പോ​യ​ന്റി​​ന്റെ​യും ജോ​ർ​ജി​യ​യി​ലും അ​രി​സോ​ണ​യി​ലും ര​ണ്ട് പോ​യ​ന്റി​ന്റെ​യും ലീ​ഡ് ട്രം​പി​നു​ണ്ട്.

അ​​തേ​സ​മ​യം, നെ​വാ​ദ, വി​സ്കോ​ൺ​സ​ൻ, മി​ഷി​ഗ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​മ​ല​യു​ടെ ലീ​ഡ് ഒ​രു പോ​യ​ന്റി​ൽ താ​ഴെ​യാ​ണ്. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യും വൈ​സ് പ്ര​സി​ഡ​ന്റ് ക​മ​ല ഹാ​രി​സ് എ​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടു​പി​ടി​ച്ച​ത്. അ​തേ​സ​മ​യം, തു​ട​ക്ക​ത്തി​ൽ നേ​ടി​യ മി​ക​ച്ച ലീ​ഡ് പ്ര​ചാ​ര​ണ​ത്തി​​ന്റെ അ​വ​സാ​ന​ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ ഇ​ടി​ഞ്ഞ​ത് ഡെ​മോ​ക്രാ​റ്റ് ക്യാ​മ്പി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ കൊ​മേ​ഡി​യ​നാ​യ ടോ​ണി ഹി​ഞ്ച്ക്ലി​ഫ് പ്യൂ​ർ​ട്ടോ​റി​ക്കോ​യെ ഒ​ഴു​കു​ന്ന മാ​ലി​ന്യ ദ്വീ​പ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് ട്രം​പ് ക്യാ​മ്പി​ന് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ലാ​റ്റി​ന​മേ​രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ വോ​ട്ട് ന​ഷ്ട​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം ട്രം​പി​​​ന്റെ അ​നു​യാ​യി​ക​ളെ ‘മാ​ലി​ന്യം’ എ​ന്ന് ​പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ വി​ശേ​ഷി​പ്പി​ച്ച​തി​നെ​തി​രെ ട്രം​പ് ക്യാ​മ്പ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ലാ​റ്റി​നോ സം​ഘ​ട​ന​യു​മാ​യി സൂ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്യൂ​ർ​ട്ടോ​റി​ക്കോ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ട്രം​പ് അ​നു​കൂ​ലി​ക​ളാ​ണ് മാ​ലി​ന്യ​മെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞ​ത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img